- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എഫ്‌ഐയുടെ മർദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് നിമിഷ രാജുവിന്റെ ഭാഗത്തെന്ന് കാനം; വ്യാപക വിമർശനം
എംജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഐഎസ്എഫ് വനിതാ നേതാവിനെ പേരെടുത്ത് വിളിച്ച് സംസാരിക്കുന്നതുള്‍പ്പെടെ വീഡിയോ പ്രചരിച്ചിരുന്നു.
തിരുവനന്തപുരം: എഐഎസ്എഫിനെ തള്ളി എസ്എഫ്‌ഐയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ തെറ്റ് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ ഭാഗത്താണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാൽ കാനത്തിന്റെ നിലപാടിനെതിരേ പാർട്ടി പ്രവർത്തകർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി.
എസ്എഫ്‌ഐയും എഐഎസ്എഫും തമ്മില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും കേസില്‍ എസ് സി എസ്ടി നിയമം ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞാണ് കാനം രാജേന്ദ്രൻ എസ്എഫ്ഐ അക്രമത്തെ ന്യായീകരിച്ചിരിക്കുന്നത്. എംജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഐഎസ്എഫ് വനിതാ നേതാവിനെ പേരെടുത്ത് വിളിച്ച് സംസാരിക്കുന്നതുള്‍പ്പെടെ വീഡിയോ പ്രചരിച്ചിരുന്നു. എസ്എഫ്ഐ നേതാക്കള്‍ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി എഐഎസ്എഫ് വനിത നേതാവ് പരാതി നൽകിയിരുന്നു.
എസ്എഫ്ഐ ആക്രമണം നടന്നത് പോലിസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു. അക്രമം ചർച്ചയായപ്പോഴും സിപിഐ സംസ്ഥാന നേതൃത്വം മൗനത്തിലായിരുന്നു. പിണറായി വിധേയത്വമാണ് കാനം പുലർത്തുന്നതെന്ന വിമർശനം അന്നും വിമർശനമുയർന്നിരുന്നു. ഞായറാഴ്ച്ച അവസാനിച്ച സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന വിമർശനത്തെ തടയിടാനാണ് കാനം എഐഎസ്എഫിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
എഐഎസ്എഫിന് അന്നും ഇന്നും നിമിഷ രാജുവിന്റെ വിഷയത്തിൽ ഒരേ നിലപാടാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ തേജസ് ന്യൂസിനോട് പറഞ്ഞു. കാനം രാജേന്ദ്രൻ എഐഎസ്എഫിനെ തള്ളിക്കൊണ്ട് നിലപാട് പറഞ്ഞതായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതു ആശയങ്ങള്‍ക്ക് വിരുദ്ധമാകുന്നെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍' എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും സമ്മേളനത്തിൽ വിമര്‍ശനമുയര്‍ന്നു. ഇത് മുന്‍ ഇടതു സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത രീതിയാണ്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ആഭ്യന്തര വകുപ്പിനെതിരെയും ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പോലിസിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. പോലിസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.
42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിന് കെ കരുണാകരന് പോലും ഇത്രയും അകടമ്പടി ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.
RELATED STORIES
എടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMTഅജ്ഞാത രോഗം: മരിച്ച 13 കുട്ടികളുടെ സാമ്പിളുകളില്‍...
16 Jan 2025 11:08 AM GMT