Sub Lead

കളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

കളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
X

പാനൂര്‍: പറമ്പില്‍ കളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ ആണു മരിച്ചത്. ഇന്നു വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ നായയെ കണ്ട് കുട്ടികള്‍ ചിതറിയോടുകയായിരുന്നു.

ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. തൂവക്കുന്ന് ഗവ.എല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫസല്‍.

Next Story

RELATED STORIES

Share it