- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹപാഠിക്കൊപ്പം ലിവിങ് ടുഗദര്‍, പ്രസവശേഷം ഒഴുവാക്കി മറ്റൊരു വിവാഹത്തിന് ശ്രമം: യുവതിയുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോഡ് ആയന്നൂര്‍ പൊന്‍ മലക്കുന്നേല്‍ ഷിനോജ് ജോസഫ് (24) നെയാണ് വൈത്തിരി പോലിസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

വൈത്തിരി: പത്തൊന്‍പത്കാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. കാസര്‍കോഡ് ആയന്നൂര്‍ പൊന്‍ മലക്കുന്നേല്‍ ഷിനോജ് ജോസഫ് (24) നെയാണ് വൈത്തിരി പോലിസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും മൈസൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. വൈത്തിരി സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
ഒരു വര്‍ഷം മുമ്പ് പ്രസവിച്ച വിദ്യാര്‍ത്ഥിനിയെ പിന്നീട് ഷിനോജ് വിവാഹം കഴിക്കാതെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും മൈസൂരിലെ കോളജില്‍ വച്ച് പരിചയപ്പെടുന്നത്. പിന്നീട് ഹോസ്റ്റല്‍ ഒഴിവാക്കി ഇരുവരും വാടകയ്ക്ക് വീടെടുത്ത് ലിവിംഗ് ടുഗദറായി ജീവിച്ചു പോന്നു. ഇതിനിടയില്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാകുകയും മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ വെച്ച് പ്രസവിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥിനി പരീക്ഷയില്‍ തോല്‍ക്കുകയും, യുവാവ് ജയിച്ച് ജോലി നേടുകയും ചെയ്തു. പിന്നീട് യുവാവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതായി സൂചന ലഭിച്ചതോടെയാണ് പെണ്‍കുട്ടി വൈത്തിരി പോലിസിന് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നുള്ള പരാതി പ്രകാരം പോലിസ് യുവാവിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാണ്ട് ചെയ്യുകയും ചെയ്തു.
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMT