Sub Lead

നിപാ സംശയം: പരിശോധനാ ഫലം ഇന്ന് ലഭിക്കും; ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും

അതേസമയം, ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും നിരീക്ഷണ വാര്‍ഡുകള്‍ തുറന്നു

നിപാ സംശയം: പരിശോധനാ ഫലം ഇന്ന് ലഭിക്കും; ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും
X

കൊച്ചി: നിപാ വൈറസ് ബായുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ സ്രവങ്ങളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധന ഫലം ഇന്നുലഭിക്കും. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. വിദ്യാര്‍ഥിയുടെ രക്ത സാംപിളുകള്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിച്ചിരുന്നു. ഫലം എന്തായാലും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലുള്ള യുവാവിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി നേരത്തേ ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് ശേഖരിച്ച ഈ സാംപിളുകളാണ് തിങ്കളാഴ്ച പുനെയിലേക്ക് വിമാനമാര്‍ഗം അയച്ചത്. വൈകി റിപോര്‍ട്ട് ചെയ്ത കേസായതിനാല്‍ കൂടുതല്‍ പഠനത്തിനായാണ് സാംപിളുകള്‍ പൂനെയിലേക്കയച്ചത്.

അതേസമയം, ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയത്തും നിരീക്ഷണ വാര്‍ഡുകള്‍ തുറന്നു. വിദ്യാര്‍ഥിയുമായി അടുത്തിടപഴകിയ വീട്ടുകാര്‍ ഉള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലാണ്. വിദ്യാര്‍ഥിയുടെ ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ളവ വിശദീകരിക്കാന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശോധന വിവരങ്ങളും മന്ത്രി മാധ്യമങ്ങളെ അറിയിക്കുമെന്നാണു സൂചന.



Next Story

RELATED STORIES

Share it