Sub Lead

നിപ പ്രതിരോധ പ്രവര്‍ത്തനം: കേന്ദ്ര സംഘം കുറ്റിയാടിയില്‍ സന്ദര്‍ശനം നടത്തി

നിപ പ്രതിരോധ പ്രവര്‍ത്തനം: കേന്ദ്ര സംഘം കുറ്റിയാടിയില്‍ സന്ദര്‍ശനം നടത്തി
X

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം കുറ്റിയാടിയില്‍ പരിശോധന നടത്തി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദര്‍ശിച്ചത്. മരണപ്പെട്ട വ്യക്തിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും ബന്ധുവീടും മരണപ്പെട്ട വ്യക്തി പോയിരിക്കാന്‍ സാധ്യതയുള്ള വീടിനു സമീപത്തെ പറമ്പുകളും സന്ദര്‍ശിച്ചു. വവ്വാല്‍ സര്‍വേ ടീം അംഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂനിറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റിയാടിയിലെത്തിയത്. ഹനുല്‍ തുക്രല്‍, എം സന്തോഷ് കുമാര്‍, ഗജേന്ദ്രസിങ് എന്നിവരാണ് സംഘത്തിലുള്ളത്. മരണപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സമീപത്തെ തോട്ടത്തിലെ ഫല വ്യക്ഷങ്ങള്‍ ഉള്‍പ്പെടെ സംഘം നോക്കിക്കണ്ടു. സമീപത്തുള്ള തറവാട് വീട് സന്ദര്‍ശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റു വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു. ജില്ലാ മെഡിക്കല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കുറ്റിയാടി താലൂക്ക് ആശുപത്രി സുപ്രണ്ട്, കുറ്റിയാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

Next Story

RELATED STORIES

Share it