Sub Lead

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നിതീഷ് കുമാര്‍; ഇന്ന് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച

.ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നിതീഷ് കുമാര്‍; ഇന്ന് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച്ച
X
ഡല്‍ഹി: രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഈ ആവശ്യം മുന്‍നിര്‍ത്തി ഡല്‍ഹിയില്‍ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ് അദ്ദേഹം.ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും.


2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളാണ് നിതീഷ് കുമാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ നേരില്‍ കണ്ട് സൗഹ്യദം പുതുക്കുകയാണ്. എന്‍ഡിഎ ബന്ധം ഉപക്ഷിച്ച ശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ നിതീഷ് കുമാര്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും. എകെജി ഭവനില്‍ എത്തിയാണ് കൂടിക്കാഴ്ച.


പ്രതിപക്ഷ ഐക്യമാണ് കൂടിക്കാഴ്ചകളില്‍ പ്രധാന ചര്‍ച്ച. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.പ്രതിപക്ഷത്തിന്റെ പ്രധാനമന്തി സ്ഥാനാര്‍ഥിയാകാന്‍ നിതീഷ് കുമാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ചകള്‍ എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഹം തനിക്കില്ലെന്നാണ് നിതീഷ് കുമാര്‍ അവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ബിഹാറിലെത്തി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


യച്ചൂരിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.കര്‍ണാടകത്തിലെ അവരുടെ സര്‍ക്കാര്‍ പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച ജനതാദള്‍ സെക്യുലറിന്റെ തലവന്‍ എച്ച്ഡി കുമാരസ്വാമിയെയാണ് നിതീഷ് കുമാര്‍ കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരു നേതാവ്.


2019ല്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായും കുമാര്‍ കൂടിക്കാഴ്ച നടത്തിയേക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, കോണ്‍ഗ്രസിനോട് അതൃപ്തിയുള്ള മറ്റൊരു നേതാവ് എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ, ബിഹാര്‍ മുഖ്യമന്ത്രി തന്റെ 'മിഷന്‍ പ്രതിപക്ഷ'ത്തിനായി മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളും ഉടന്‍ സന്ദര്‍ശിക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.












Next Story

RELATED STORIES

Share it