Sub Lead

ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍സിബി പ്രത്യേക അന്വേഷണ സംഘം

കോര്‍ഡേലിയ ബോട്ടിലെ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു

ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍സിബി പ്രത്യേക അന്വേഷണ സംഘം
X

ന്യൂഡല്‍ഹി: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഗൂഢാലോചനയുടെയോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെയോ ഭാഗമായിരുന്നുവെന്നതിന് തെളിവുകളില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം.കൂടാതെ അദ്ദേഹം അറസ്റ്റിലായ കോര്‍ഡേലിയ ബോട്ടിലെ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

റെയ്ഡ് വിഡിയോ റെക്കോര്‍ഡ് ചെയ്യാതിരുന്നത് ഒരു വലിയ പിഴവായി എന്‍സിബി ചൂണ്ടിക്കാട്ടി.ആര്യന്‍ ഖാന്‍ ഒരിക്കലും മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ല,ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്ത് ചാറ്റുകള്‍ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, ഖാന്‍ ഏതെങ്കിലും അന്താരാഷ്ട്ര സിന്‍ഡിക്കേറ്റിന്റെ ഭാഗമായിരുന്നുവെന്നതിന്റെ തെളിവുകളൊന്നും തന്നെ ചാറ്റുകളില്‍ ഉണ്ടായിരുന്നില്ല,അതിനാല്‍ തന്നെ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

എസ്‌ഐടി അന്വേഷണ റിപോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കും.എസ്‌ഐടി അന്വേഷണം, റെയ്ഡിനെ കുറിച്ചും ഏജന്‍സിയുടെ മുന്‍ മുംബൈ സോണല്‍ യൂണിറ്റ് ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പെരുമാറ്റത്തെ കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.വാട്ട്‌സ്ആപ്പ് ചാറ്റുകളെ ആശ്രയിച്ച്, പ്രതികള്‍ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാങ്കഡെയുടെ സംഘം അവകാശപ്പെട്ടു. ചില വിദേശ മയക്കുമരുന്ന് വിതരണക്കാരുമായി ആര്യന്‍ ഖാന്‍ ബന്ധപ്പെട്ടിരുന്നുവെന്നും വാങ്കഡെ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3ന് ആയിരുന്നു ആര്യന്‍ ഖാനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.മുംബൈയിലെ ഗ്രീന്‍ ഗേറ്റിലെ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ കോര്‍ഡെലിയ എന്ന ആഡംബര കപ്പല്‍ വാങ്കഡെ റെയ്ഡ് ചെയ്ത് 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോണ്‍, 21 ഗ്രാം കഞ്ചാവ്, 22 എംഡിഎംഎ ഗുളികകള്‍, 1.33 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു.ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന് ജാമ്യം ലഭിച്ചു. ഷാരൂഖിന്റെ അടുത്ത സുഹൃത്തായ ജൂഹിയാണ് കേസില്‍ ആര്യന്‍ ഖാന് കോടതിയില്‍ ജാമ്യം നിന്നത്.

ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.വാങ്കഡെയ്‌ക്കൊപ്പം റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയും, അറസ്റ്റിലായവരെയും, സാക്ഷികളെയും, ചോദ്യം ചെയ്തതിലൂടെയാണ് ഈ കണ്ടെത്തല്‍.

Next Story

RELATED STORIES

Share it