Sub Lead

ഹരിയാന തിരഞ്ഞെടുപ്പ്: മോദിയുടെ പേരു കൊണ്ടു മാത്രം വോട്ടുലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി

നരേന്ദ്ര മോദിയുടെ അനുഗ്രഹം തങ്ങളുടെ മേലുണ്ട്. നമ്മുടെ സംസ്ഥാനത്തിനുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പേര് കൊണ്ട് മാത്രം തങ്ങള്‍ക്ക് വോട്ട് നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല.

ഹരിയാന തിരഞ്ഞെടുപ്പ്: മോദിയുടെ പേരു കൊണ്ടു മാത്രം വോട്ടുലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്ര മന്ത്രി
X

ചണ്ഡീഗഡ്: ഹരിയാനയില്‍ മൂന്നാം തവണയും അധികാരത്തിലേറുന്നതിന് ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെ മാത്രം ആശ്രയിക്കാനാകില്ലെന്ന് പാര്‍ട്ടി ആഭ്യന്തര യോഗത്തില്‍ കേന്ദ്ര മന്ത്രി റാവു ഇന്ദര്‍ജിത് സിംഗ്.

'നരേന്ദ്ര മോദിയുടെ അനുഗ്രഹം തങ്ങളുടെ മേലുണ്ട്. നമ്മുടെ സംസ്ഥാനത്തിനുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പേര് കൊണ്ട് മാത്രം തങ്ങള്‍ക്ക് വോട്ട് നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല. അവര്‍ (വോട്ടര്‍മാര്‍) മോദിയുടെ പേരില്‍ വോട്ടുചെയ്യുമെന്നത് നമ്മുടെ ആഗ്രഹം മാത്രമായിരിക്കും. അത് ഞങ്ങളുടെ ഉദ്ദേശ്യമായിരിക്കും. പക്ഷേ, അവര്‍ വോട്ട് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തല്‍ താഴെതട്ടിലുള്ള ബിജെപി പ്രവര്‍ത്തകരെ ആശ്രയിച്ചിരിക്കുന്നു. യോഗത്തില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ആസൂത്രണ, കോര്‍പ്പറേറ്റ് കാര്യങ്ങളുടെ ജൂനിയര്‍ മന്ത്രി പറയുന്നത് കാണാം.

'മോദി ജി കാരണം (ബിജെപി) കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് സമ്മതിക്കുന്നു. 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അത് സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തി. ഹരിയാനയില്‍ പോലും ആദ്യമായാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. ഇത് രണ്ടാം തവണയും സംഭവിച്ചു. സാധാരണ ഗതിയില്‍ മറ്റൊരു കക്ഷിക്ക് അവസരം ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദ്രോഹിച്ചത് തിരിച്ചടിയാകുമോ എന്നാണ് ഹരിയാന സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it