Sub Lead

പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

രണ്ട് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്നുറപ്പ് നല്‍കുക, സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരോ, അവരുടെ കക്ഷിനേതാവോ ഖേദം പ്രകടിപ്പിക്കുക എന്നതായിരുന്നു അവ.

പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: ടി എന്‍ പ്രതാപനും രമ്യാഹരിദാസും ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് എംപിമാരുടെ ലോക്‌സഭയിലെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം.

സഭാസമ്മേളന നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സഭാസ്തംഭനം അവസാനിപ്പിക്കാനുള്ള ഉപാധികളോടെയുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്നുറപ്പ് നല്‍കുക, സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരോ, അവരുടെ കക്ഷിനേതാവോ ഖേദം പ്രകടിപ്പിക്കുക എന്നതായിരുന്നു അവ. ഈ തീരുമാനം കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യഹരിദാസ്, മാണിക്യം ടാഗോര്‍, എസ് ജ്യോതി മണി എന്നിവരെയായിരുന്നു ഈ സമ്മേളനക്കാലയളവില്‍ സസ്‌പെന്റ് ചെയ്തത്

സസ്‌പെഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്പീക്കര്‍, ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.

Next Story

RELATED STORIES

Share it