Sub Lead

കോടതി ഉത്തരവില്ലാതെ പരസ്യ വധശിക്ഷകള്‍ പാടില്ലെന്ന് താലിബാന്‍

കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റില്‍ പറഞ്ഞു.

കോടതി ഉത്തരവില്ലാതെ പരസ്യ വധശിക്ഷകള്‍ പാടില്ലെന്ന് താലിബാന്‍
X

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ 'പരമോന്നത കോടതി' പരസ്യമായി വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ ശിക്ഷ പരസ്യമായി നടപ്പാക്കുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി താലിബാന്‍.

കുറ്റവാളിയെ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നും മന്ത്രിസഭ തീരുമാനിച്ചതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റില്‍ പറഞ്ഞു.

'സുപ്രീം കോടതി അത്തരമൊരു നടപടിക്ക് ഉത്തരവ് നല്‍കാത്ത പക്ഷം പൊതു വധശിക്ഷകളും തൂക്കിക്കൊല്ലലും മൃതദേഹങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കണം'-മുജാഹിദ് പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.കുറ്റവാളി ശിക്ഷിക്കപ്പെടുകയാണെങ്കില്‍, കുറ്റകൃത്യം ജനങ്ങള്‍ക്ക് അറിയാന്‍ ശിക്ഷ വിശദീകരിക്കണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ വധശിക്ഷയും അവയവഛേദവും പുനസ്ഥാപിക്കാനുള്ള താലിബാന്‍ പദ്ധതികളെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു. അഫ്ഗാന്‍ ജനതയ്‌ക്കൊപ്പം, പ്രത്യേകിച്ച് ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും താലിബാന്‍ അത്തരം ക്രൂരമായ ദുരുപയോഗം ഉടന്‍ അവസാനിപ്പിക്കണമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് െ്രെപസ് പറഞ്ഞു.

Next Story

RELATED STORIES

Share it