Sub Lead

കാംപസില്‍ മതാചാരങ്ങള്‍ അനുവദിക്കാനാവില്ല; കുസാറ്റില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ സരസ്വതിപൂജ വേണ്ടെന്ന് ചാന്‍സലര്‍

സര്‍വകലാശാല മതേതര സ്ഥാപനമാണെന്നും അതിനാല്‍ ഒരുവിധ മത ആചാരങ്ങള്‍ക്കും അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിലെ കാംപസുകളില്‍ മതപരിപാടിക്ക് ചാന്‍സലര്‍ അനുമതി നിഷേധിച്ചത്.

കാംപസില്‍ മതാചാരങ്ങള്‍ അനുവദിക്കാനാവില്ല;  കുസാറ്റില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ  സരസ്വതിപൂജ വേണ്ടെന്ന് ചാന്‍സലര്‍
X

കൊച്ചിയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയായ കുസാറ്റില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ നടത്താനിരുന്ന സരസ്വതി പൂജയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് വൈസ് ചാന്‍സ്‌ലര്‍. സര്‍വകലാശാല മതേതര സ്ഥാപനമാണെന്നും അതിനാല്‍ ഒരുവിധ മത ആചാരങ്ങള്‍ക്കും അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിലെ കാംപസുകളില്‍ മതപരിപാടിക്ക് ചാന്‍സലര്‍ അനുമതി നിഷേധിച്ചത്.

സരസ്വതി പൂജയക്ക് അനുമതി തേടി ആലപ്പുഴയിലെ കുട്ടനാട് ക്യാംപസിലെ വിദ്യാര്‍ഥികളാണ് വൈസ്ചാന്‍സലറെ സമീപിച്ചത്. സര്‍വകലാശാല രജിസ്ട്രാര്‍ പുറത്തിറക്കിയ നോട്ടിസിലാണ് അനുമതി നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പുള്ളത്.

സര്‍വകലാശാല ഒരു മതേതര സ്ഥാപനമാണെന്നും അതിനാല്‍ കാംപസില്‍ സരസ്വതി പൂജ നടത്താന്‍ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയ്ക്ക് അനുമതില്‍ നല്‍കാനാവില്ലെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. മതപരമായ ഒരു പരിപാടികളും മത അനുഷ്ഠാനങ്ങളും കാംപസ് അങ്കണത്തില്‍ നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ക്കു നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it