Sub Lead

'മുസ്‌ലിംകള്‍ക്കു മേല്‍ എന്തുകൊണ്ട് പുഷ്പവൃഷ്ടി നടത്തുന്നില്ല'; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി

'ഒരു മുസ്‌ലിം ഏതാനും നിമിഷം ഒരു തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയാല്‍ അത് വിവാദമാവുന്നു, സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കേവലം മുസ്‌ലിമായി എന്നതിന്റെ പേരില്‍ മാത്രം മുസ്‌ലിംകള്‍ക്ക് നേരിടേണ്ടിവരുന്നത് പോലിസിന്റെ വെടിയുണ്ടകള്‍, കസ്റ്റഡി മര്‍ദ്ദനം, എന്‍എസ്എ, യുഎപിഎ, ആള്‍ക്കൂട്ടക്കൊലകള്‍, ബുള്‍ഡോസര്‍ എന്നിവയാണെന്നും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പങ്കിട്ടുകൊണ്ട് ഉവൈസി വ്യക്തമാക്കി.

മുസ്‌ലിംകള്‍ക്കു മേല്‍ എന്തുകൊണ്ട് പുഷ്പവൃഷ്ടി നടത്തുന്നില്ല; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി
X

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന യുപി ഭരണകൂടത്തിന്റെ മുസ്‌ലിംകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

'ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ച് കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തുകയാണ്, അവര്‍ എല്ലാവരോടും ഒരുപോലെ പെരുമാറണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ തങ്ങളുടെ (മുസ്ലിംകള്‍ക്ക്) മേല്‍ പുഷ്പ വൃഷ്ടി നടത്തുന്നില്ലെന്നു മാത്രമല്ല അവര്‍ തങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്'- ഉവൈസി കുറ്റപ്പെടുത്തി. 'നിങ്ങള്‍ ഒരു സമുദായത്തെ സ്‌നേഹിച്ചാല്‍ മറ്റൊന്നിനെ വെറുക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും വിശ്വാസമുണ്ട്'- എഐഎംഐഎം എംപി കൂട്ടിച്ചേര്‍ത്തു.

'ഒരു മുസ്‌ലിം ഏതാനും നിമിഷം ഒരു തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയാല്‍ അത് വിവാദമാവുന്നു, സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കേവലം മുസ്‌ലിമായി എന്നതിന്റെ പേരില്‍ മാത്രം മുസ്‌ലിംകള്‍ക്ക് നേരിടേണ്ടിവരുന്നത് പോലിസിന്റെ വെടിയുണ്ടകള്‍, കസ്റ്റഡി മര്‍ദ്ദനം, എന്‍എസ്എ, യുഎപിഎ, ആള്‍ക്കൂട്ടക്കൊലകള്‍, ബുള്‍ഡോസര്‍ എന്നിവയാണെന്നും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പങ്കിട്ടുകൊണ്ട് ഉവൈസി വ്യക്തമാക്കി. ഈ മാസമാദ്യം ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന കന്‍വാര്‍ യാത്രയുടെ ആകാശ നിരീക്ഷണം നടത്തുകയും ഹെലികോപ്ടറില്‍ നിന്ന് കന്‍വാരിയരുടെ മേല്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിരുന്നു.

ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ തിങ്കളാഴ്ച ഉച്ചയോടെ ബാഗ്പത്തിലെ സിദ്ധപീഠം പരശുരാമേശ്വര് പുരമഹാദേവ് ക്ഷേത്രത്തിലെത്തുകയും 'ഹര്‍ ഹര്‍ മഹാദേവ്' എന്ന മുദ്രാവാക്യങ്ങള്‍ക്കിടെ കന്‍വാരിയരുടെ മേല്‍ പുഷ്പ പുഷ്പ വൃഷ്ടി നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നിര്‍ത്തിവച്ചിരുന്ന കന്‍വര്‍ യാത്ര രണ്ട് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് നടക്കുന്നത്.

Next Story

RELATED STORIES

Share it