Sub Lead

ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് ഇന്ത്യയോട് ചൈന

ഇരു ഭാഗത്തും ആളപായം ഉണ്ടായതായും ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്നും കല്ലും ബാറ്റണും ഉപയോഗിച്ചുള്ള ആക്രമണത്തിലാണെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് ഇന്ത്യയോട് ചൈന
X

ബെയ്ജിങ്: ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനിക ആക്രമണത്തെ തുടര്‍ന്ന് ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടതിനു പിന്നാലെ, 'ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളരുതെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇരു ഭാഗത്തും ആളപായം ഉണ്ടായതായും ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് വെടിയേറ്റല്ലെന്നും കല്ലും ബാറ്റണും ഉപയോഗിച്ചുള്ള ആക്രമണത്തിലാണെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സൈന്യം തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറിയതായി ബെയ്ജിങ് ആരോപിച്ചു. തിങ്കളാഴ്ച രണ്ടു തവണ ഇന്ത്യന്‍ സൈന്യം തങ്ങളുടെ അതിര്‍ത്തിയില്‍ കടന്നുകയറിയതായി വിദേശ മന്ത്രാലയ വക്താവ് സാഹോ ലിജാന്‍ ആരോപിച്ചു. തുടര്‍ന്ന് ചെനീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഇരുസൈന്യവും നേരിട്ട് മല്ലിട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഡല്‍ഹിയെ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it