Big stories

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ
X

സോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്താനിരിക്കുന്ന സൈനിക ഡ്രില്ലിന് മുമ്പായി ശക്തി തെളിയിക്കാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാന്റെ കിഴക്കന്‍ തീരത്തു നിന്ന് 900 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പതിച്ചത്. ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയ്ക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും ഉത്തര കൊറിയ ഇതുവരെ നടത്തിയ ഏറ്റവും വലിയ മിസൈല്‍ പരീക്ഷണങ്ങളില്‍ ഒന്നാണിതെന്നും ജാപ്പനീസ് അധികൃതര്‍ അറിയിച്ചു.

പ്യോഗ്‌യാങ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള സുനാന്‍ പ്രതിരോധ മേഖലയില്‍ നിന്നാണ് ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയത്. സംഭവത്തില്‍ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ കേടുപാട് റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. അടുത്ത ആഴ്ചയില്‍ വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന യുഎസ് ഉത്തര കൊറിയ സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയ ആസൂത്രിത സൈനികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ദക്ഷിണ കൊറിയയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഉത്തര കൊറിയയുടെ ഈ ഭീഷണിക്ക് പിന്നാലെയാണ് ദക്ഷിണ കൊറിയയിലേക്കുളള മിസൈല്‍ വിക്ഷേപണം. വടക്കന്‍ പ്യോഗ് യാങ് പ്രവിശ്യയിലെ ടോങ്ചാങ്ആര്‍ഐ മേഖലയില്‍ നിന്ന് രാവിലെ 11.13 നും 12.05 നും ഇടയിലാണ് വിക്ഷേപണമുണ്ടായതെന്ന് ജെസിഎസ് അറിയിച്ചു.

ഉത്തര കൊറിയയില്‍ നിന്ന് തൊടുത്ത മിസൈലുകള്‍ 500 കിലോമീറ്ററുകള്‍ താണ്ടി കിഴക്കന്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നെന്ന് ജെസിഎസ് പറഞ്ഞു. ഉത്തര കൊറിയയുടെ സമീപകാല മിസൈല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ക്കായി ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ അതോറിറ്റികള്‍ വിശകലനം നടത്തിവരികയാണെന്ന് ജെസിഎസ് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലും ഉത്തര കൊറിയ കിഴക്കന്‍ കടലിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ജപ്പാന്‍ വരെ എത്താന്‍ ശക്തിയുള്ള മിസൈലുകളായിരുന്നു അവയെന്നായിരുന്നു റിപോര്‍ട്ട്.

ദക്ഷിണ കൊറിയയുടെ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉത്തര കൊറിയയുടേതെന്നാണ് കഴിഞ്ഞ മിസൈല്‍ പരീക്ഷണത്തിന് ശേഷം ദക്ഷിണ കൊറിയ പ്രതികരിച്ചത്. ഉത്തര കൊറിയയിലെ ടോങ്ചാന്‍ഗ്രിയില്‍ നിന്ന് തൊടുത്ത് വിട്ട രണ്ട് മിസൈലുകളും 500 കിലോമീറ്റര്‍ താണ്ടി ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള കടലില്‍ പതിക്കുകയായിരുന്നു. യുഎസിലേക്ക് വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിസംബറില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്.

Next Story

RELATED STORIES

Share it