Sub Lead

ആണവ ചര്‍ച്ച: അമേരിക്ക ഉപരോധം നീക്കാന്‍ തയ്യാറാകണമെന്ന് ഇറാന്‍

2015 ലെ സംയുക്ത സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഓസ്ട്രിയയിലെ വിയന്നയില്‍ നവംബര്‍ 29 ന് ഇറാന്‍ പ്രതിനിധികളുമായി യൂറോപ്യന്‍ യൂനിയന്‍, ഉതര വന്‍ശക്തി രാഷ്ട്ര പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നത്

ആണവ ചര്‍ച്ച: അമേരിക്ക ഉപരോധം നീക്കാന്‍ തയ്യാറാകണമെന്ന് ഇറാന്‍
X

ടെഹ്‌റാന്‍: അമേരിക്ക യാഥാര്‍ഥ്യം മനസ്സിലാക്കി ഇറാനുമേലുള്ള ഉപരോധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഇറാന്റെ ആണവ മധ്യസ്ഥന്‍ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച വിയന്നയില്‍ നടക്കാനിരിക്കുന്ന ആണനവ നിര്‍വ്യാപനം സംബന്ധിച്ച ചര്‍ച്ച ഫലപ്രദമാകണമെങ്കില്‍ഡ ഇറാനുമേലുള്ള ഉപരോധം അവസാനിപ്പിച്ചേ മതിയാകൂ എന്ന ടെഹ്‌റാന്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ പ്രിനിധികളും അമേരിക്കയുമെല്ലാം സംയുക്തമായി നടപ്പാക്കുന്ന 2015 ലെ സംയുക്ത സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഓസ്ട്രിയയിലെ വിയന്നയില്‍ നവംബര്‍ 29 ന് ഇറാന്‍ പ്രതിനിധികളുമായി യൂറോപ്യന്‍ യൂനിയന്‍, ഉതര വന്‍ശക്തി രാഷ്ട്ര പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നത്.


ഇറാന്‍, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങളാണ് ഇറാനുമായി നേരിട്ട് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. ഇറാനില്‍ ഇബ്രാഹീം റഈസി പ്രസിഡന്‌റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആണവ ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്. ചര്‍ച്ചകള്‍ ഫലപ്രദമാകണമെങ്കില്‍ അമേരി ഉപരോധം പിന്‍ വലിച്ച് ഇറാനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ തയ്യാറാകണമെന്ന് ഇറാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാവസായിക ആവശ്യത്തിനായി ഇറാന്‍ ആണവ സമ്പുഷ്ഠീകരണം നടത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക ഇറാനുമേല്‍ ഉപരോധം കൊണ്ടുവന്നത്.

Next Story

RELATED STORIES

Share it