Sub Lead

നോര്‍വേയില്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപോര്‍ട്ട്

അടുത്തിടെ അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം കുറഞ്ഞത് 3,000 ആയി ഉയര്‍ന്നതായി ഓസ്‌ലോ സര്‍വകലാശാലയില്‍ സാംസ്‌കാരിക പഠന വകുപ്പിലും ഓറിയന്റല്‍ ഭാഷകളിലുമായി പഠനം നടത്തുന്ന ഗവേഷകന്‍ പറഞ്ഞു.

നോര്‍വേയില്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപോര്‍ട്ട്
X

ഓസ്‌ലോ: ഇസ്‌ലാമോ ഫോബിയ പടര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുമ്പോഴും യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപോര്‍ട്ട്. അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണം കുറഞ്ഞത് 3,000 ആയി ഉയര്‍ന്നതായി ഓസ്‌ലോ സര്‍വകലാശാലയില്‍ സാംസ്‌കാരിക പഠന വകുപ്പിലും ഓറിയന്റല്‍ ഭാഷകളിലുമായി പഠനം നടത്തുന്ന ഗവേഷകന്‍ പറഞ്ഞു.

1990 കള്‍ക്കുശേഷം ഇസ്‌ലാം മതം തെരഞ്ഞെടുക്കുന്ന നോര്‍വീജിയക്കാരുടെ എണ്ണം വര്‍ധിച്ചതായി നോര്‍വേയിലെ മുന്‍നിര ദിനപത്രമായ വെര്‍ഡെന്‍സ് ഗാംഗും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1990 കളില്‍ രാജ്യത്ത് ഇസ്‌ലാം പുല്‍കിയവരുടെ എണ്ണം 500ഓളം ആയിരുന്നുവെങ്കില്‍ അടുത്തിടെ ഈ സംഖ്യ മൂവായിരം കവിഞ്ഞതായി പത്രം റിപോര്‍ട്ടില്‍ പറയുന്നു.

നേരത്തേ മുസ്‌ലിം പുരുഷന്‍മാരെ വിവാഹം കഴിച്ചതിന്റെ ഫലമായിട്ടാണ് നോര്‍വീജിയന്‍ സ്ത്രീകള്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നതെങ്കില്‍ ആ പ്രവണത ഇപ്പോള്‍ ഗണ്യമായി മാറിയതായും ഇസ്‌ലാമിനെക്കുറിച്ചുള്ള വായനയിലിടെയും ഗവേഷണത്തിലൂടെയുമാണ് ഇപ്പോള്‍ സ്ത്രീകള്‍ ഇസ്‌ലാം തിരഞ്ഞെടുക്കുന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

മതങ്ങളെ സംബന്ധിച്ച എണ്ണമറ്റ ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കിയാണ് നാലു വര്‍ഷം മുമ്പ് താന്‍ ഇസ്‌ലാമിനെ തെരഞ്ഞെടുത്തതെന്ന് മുസ്‌ലിമായി മാറിയ മോണിക്ക സല്‍മൂക്ക് വെര്‍ഡെന്‍സ് ഗാംഗിനോട് പറഞ്ഞു. ഓസ്ലോയിലെ ഗ്രീന്‍ലാന്‍ഡിലുള്ള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) പള്ളി സന്ദര്‍ശിച്ച് ഇസ്‌ലാമിനെ തന്റെ മതമായി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മുസ്‌ലിം അഭയാര്‍ഥികളുടെ പെരുമാറ്റത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ ഇസ്‌ലാമിനെ പുല്‍കിയതെന്ന് 42 കാരിയായ നോര്‍വീജിയന്‍ വനിത നബില സെക്‌സെലിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it