Sub Lead

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നു; മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നു; മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍
X

പത്തനംതിട്ട: ജില്ലയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു എ സജീവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കോളേജ്, ഹോസ്റ്റല്‍ അധികൃതരും സഹപാഠികളും പലതും ഒളിച്ചുവെക്കുകയാണെന്നും സഹോദരന്‍ അഖില്‍ പറഞ്ഞു.

അമ്മു ടൂര്‍ കോര്‍ഡിനേറ്ററായത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മുന്‍പും ഹോസ്റ്റലില്‍ ചില വിദ്യാര്‍ത്ഥിനികള്‍ സഹോദരിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ മാനസിക പിരിമുറുക്കത്തിലായിരുന്നു അമ്മു. കിടന്നുറങ്ങിയ മുറിയില്‍ പോലും അതിക്രമിച്ച് കടന്ന് സഹപാഠികള്‍ അടിക്കാന്‍ വരെ ശ്രമിച്ചു. അപ്പോഴെല്ലാം പിതാവ് സജീവന്‍ ഹോസ്റ്റലില്‍ നേരിട്ടെത്തി പരാതി എഴുതി നല്‍കിയിരുന്നു.അന്ന് ആ പരാതി അധികൃതര്‍ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കിലായിരുന്നു, സത്യാവസ്ഥ പുറത്ത് വരണം സഹോദരന്‍ അഖില്‍ വ്യക്തമാക്കി.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതര്‍ വിവരം അറിയിക്കാന്‍ വൈകിയിരുന്നു. ആംബുലന്‍സില്‍ പോകവേ ശ്രീകാര്യം എത്തുമ്പോള്‍ അമ്മുവിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്.എന്നാല്‍ ഇതിലെല്ലാം ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പറയുന്നു.

അതേസമയം, അമ്മുവിന്റെത് ആത്മഹത്യയാണെന്നാണ് പോലിസിന്റെ റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ വിദ്യര്‍ത്ഥിനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു.




Next Story

RELATED STORIES

Share it