- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവ് വീട്ടില്ക്കയറി വെട്ടിപ്പരിക്കേല്പ്പിച്ച നഴ്സിങ് വിദ്യാര്ഥിനി മരിച്ചു

എറണാകുളം: പെരുമ്പാവൂരിനടുത്ത് രായമംഗലത്ത് യുവാവ് വീട്ടില്ക്കയറി വെട്ടിപ്പരിക്കേല്പ്പിച്ച വിദ്യാര്ഥിനി മരിച്ചു. കോലഞ്ചേരിയില് നഴ്സിങ് വിദ്യാര്ഥിനിയായ രായമംഗലം മുരിങ്ങാമ്പിള്ളിയില് അല്ക്ക അന്ന ബിനു(19)വാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള് സ്വദേശി ബേസില് പെണ്കുട്ടിയെ വീട്ടില്ക്കയറി വെട്ടിപരിക്കേല്പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്കുട്ടി കഴിഞ്ഞ ഏഴു ദിവസമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില് തീവ്ര പരിചരണ വിഭാഗത്തില് ചികില്സയിലായിരുന്നു. ആക്രമണത്തിനു പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്കുട്ടിയുടെ വീട്ടിലെത്തിയ ബേസില് അല്ക്കയെ വെട്ടിപ്പരിക്കേല്പ്പിക്കുകയായിരുന്നു. ആക്രമണം ചെറുക്കാനെത്തിയ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. ഇതിനുപിന്നാലെ ഓടിരക്ഷപ്പെട്ട പ്രതി സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴുത്തിലും തലയിലും ആഴത്തില് മുറിവേറ്റ അല്ക്കയെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലും പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സ്കൂള് പഠനകാലത്ത് തന്നെ ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും പ്രണയാഭ്യര്ഥനയുമായി ബേസില് പെണ്കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നുമാണ് റിപോര്ട്ട്. നഴ്സിങ് വിദ്യാര്ഥിനിയാണ് മരിച്ച അല്ക്ക. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബാല കത്തീഡ്രല് പള്ളിയില് നടക്കും.
RELATED STORIES
സംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്ക്കുണ്ടായ മനോവിഷമത്തില് ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTസംഘപരിവാർ വിമർശനം; എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല
30 March 2025 5:11 AM GMTഅജ്മാനിലെ ഈദ്ഗാഹില് നമസ്കാരത്തിനെത്തിയത് രണ്ടായിരത്തില് അധികം...
30 March 2025 3:12 AM GMT