Sub Lead

പ്രവാചക നിന്ദ: പരാതി നല്‍കുമെന്ന് ഒ അബ്ദുല്ല

സവര്‍ണ സംവരണത്തിനെതിരായ ഒ അബ്ദുല്ലയുടെ ഫേസ്ബുക്ക് പേജിലാണ് ജേക്കബ് തോമസ് എന്നയാള്‍ പ്രവാചനെ അവഹേളിക്കുന്ന അത്യന്തം നികൃഷ്ടമായ പരാമര്‍ശം നടത്തിയത്.

പ്രവാചക നിന്ദ: പരാതി നല്‍കുമെന്ന് ഒ അബ്ദുല്ല
X

കോഴിക്കോട്: തന്റെ ഫേസ് ബുക്ക് പേജില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ഹീനമായ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല.സവര്‍ണ സംവരണത്തിനെതിരായ ഒ അബ്ദുല്ലയുടെ ഫേസ്ബുക്ക് പേജിലാണ് ജേക്കബ് തോമസ് എന്നയാള്‍ പ്രവാചനെ അവഹേളിക്കുന്ന അത്യന്തം നികൃഷ്ടമായ പരാമര്‍ശം നടത്തിയത്.

ജേക്കബ് തോമസ് ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണെന്നാണ് സൂചന. 'നസ്രാണി യഹൂദി' എന്ന ഇസ്‌ലാമിക വിരുദ്ധ തീവ്ര ക്രൈസ്തവ ഗ്രൂപ്പിന്റെ പ്രചാരകനാണിയാളെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ഇന്ന് മുക്കം പോലിസിലും ഡിജിപിയടക്കമുള്ളവര്‍ക്കും പരാതി നല്‍കുമെന്ന് ഒ അബ്ദുല്ല അറിയിച്ചു.

ഇസ്‌ലാമിനെയും പ്രവാചകനേയും അവഹേളിക്കാന്‍ മാത്രമായി ആഗോള തലത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ട ക്രൈസ്തവ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ഒ അബ്ദുല്ല തേജസ് ന്യൂസിനോട് പറഞ്ഞു. അതിലെ കണ്ണിയാവാം ജേക്കബ് തോമസ് എന്ന ഈ ഫേസ് ബുക്ക് അക്കൗണ്ട് ഉടമയും. ആശയ പരമായി സംവദിക്കുന്നതിനു പകരം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത പെരും നുണകളും വിദ്വേഷവുമാണ് ഇസ്‌ലാമിനെതിരേ ഇവര്‍ പ്രചരിപ്പിക്കുന്നത്. കേരളത്തിലടക്കം മത സൗഹാര്‍ദ്ധത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇത്തരം നുണ പ്രചാകരെയും സാമൂഹിക വിരുദ്ധരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടതുണ്ടെന്നും ഒ അബ്ദുല്ല പറഞ്ഞു.

Next Story

RELATED STORIES

Share it