Sub Lead

ഒരിക്കല്‍ കലാപമുണ്ടായത് കൊണ്ട് ഹനുമാന്‍ ജയന്തി യാത്രക്ക് അനുമതി നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ഒരിക്കല്‍ കലാപമുണ്ടായത് കൊണ്ട് ഹനുമാന്‍ ജയന്തി യാത്രക്ക് അനുമതി നിഷേധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഒരിക്കല്‍ കലാപമുണ്ടായത് കൊണ്ട് മാത്രം ഹനുമാന്‍ ജയന്തി യാത്രയ്ക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ ജഹാംഗീര്‍ പുരി പ്രദേശത്ത് കൂടെ ഏപ്രില്‍ 12ന് ഹനുമാന്‍ ജയന്തി ഘോഷയാത്ര നടത്താന്‍ പോലിസ് അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച് അരവിന്ദ് മിശ്ര എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം. 2022ല്‍ പ്രദേശത്ത് നടന്ന ഹനുമാന്‍ ജയന്തി യാത്രയില്‍ വലിയ സംഘര്‍ഷമുണ്ടായെന്ന് പോലിസ് ചൂണ്ടിക്കാട്ടി. അതിനാലാണ് അനുമതി നല്‍കാത്തതെന്നും പോലിസ് വ്യക്തമാക്കി. എന്നാല്‍, പോലിസിന് പുതിയ അപേക്ഷ നല്‍കാന്‍ അരവിന്ദ് മിശ്രയ്ക്ക് കോടതി നിര്‍ദേശം നല്‍കി.

2022 ഏപ്രില്‍ 16നാണ് ജഹാംഗീര്‍ പുരിയില്‍ സംഘര്‍ഷമുണ്ടായത്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്ര ഒരു മുസ്‌ലിം പള്ളിക്ക് മുന്നില്‍ എത്തി കോലാഹലമുണ്ടാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. വാളുകളും തോക്കുകളുമായി എത്തിയ സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് കല്ലേറും വെടിവയ്പ്പുമുണ്ടാവുകയായിരുന്നു.

Next Story

RELATED STORIES

Share it