Sub Lead

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറക്കും

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറക്കും
X

മസ്‌കത്ത്: ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ശിവകുമാര്‍ മാണിക്യം പറഞ്ഞു. 12 വയസ്സിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായിരിക്കും സ്‌കൂളുകളില്‍ പ്രവേശനമുണ്ടാവുക. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ കാംപസില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിബന്ധന ബാധകമായിരിക്കും.

അതേസമയം, ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഇന്ന് തുറക്കും. 18 മാസത്തെ ഇടവേളക്കു ശേഷമാണ് സ്വദേശി സ്‌കൂളുകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഉയര്‍ന്ന ക്ലാസുകള്‍ മാത്രമാണ് ഇന്നു തുറക്കുക. 12നും 17നുമിടയിലുള്ള രണ്ട് വാക്‌സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും സ്‌കൂളുകളിലേക്കും പ്രവേശനം.

അതിനിടെ സ്‌കൂളുകളില്‍ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കാനിരിക്കെ റോയല്‍ ഒമാന്‍ പോലിസ് സുരക്ഷ മുന്നറിയിപ്പ് നല്‍കി. കൊവിഡ് മുന്‍കരുതല്‍ നടപടികളെ കുറിച്ചും ഗതാഗത സുരക്ഷ നടപടികളെ കുറിച്ചും കെയര്‍ ടേക്കര്‍മാര്‍ കുട്ടികള്‍ക്ക് അവബോധം പകര്‍ന്നുനല്‍കണമെന്ന് പോലിസ് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it