Sub Lead

ഓംബുഡ്‌സ്മാന്‍ ഉത്തരവ്: പി വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഭൂമിയിലെ അനധികൃതമായി നിര്‍മ്മിച്ച റോപ്‌വേ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഓംബുഡ്‌സ്മാന്‍ ഉത്തരവ്: പി വി അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി
X

അരീക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ കക്കാടുംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്ക് കുറുകെ നിര്‍മിച്ച അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. റോപ്‌വേയാണ് ആദ്യഘട്ടത്തില്‍പൊളിച്ച് മാറ്റുന്നത്. പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഭൂമിയിലെ അനധികൃതമായി നിര്‍മ്മിച്ച റോപ്‌വേ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

ഓംബുഡ്‌സ്മാന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് അനധികൃത റോപ്പ് പേ നിര്‍മാണം പൊളിക്കുന്നത്. ആദ്യസിറ്റിങ്ങില്‍ റോപ്പ്‌വേ പൊളിക്കാന്‍ ഓംബുഡ്‌സ്മാന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പഞ്ചായത്ത് ഭരണസമിതി നിര്‍ദേശം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരാനായ നിലമ്പൂര്‍ സ്വദേശി എം പി വിനോദ് വീണ്ടും ഓംബുഡ്‌സ്മാനെ സമീപിക്കുകയും കഴിഞ്ഞമാസം ചേര്‍ന്ന സിറ്റിംഗി പൊളിച്ച് നീക്കാന്‍ 15 ദിവസത്തെ സാവകാശം ഊര്‍ങ്ങാട്ടീരി പഞ്ചായത്തിന് നല്‍കി. തുട ര്‍ന്നാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്.

നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാന്‍ ഒക്ടോബര്‍ 23ന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവ് അബ്ദു ലത്വീഫിന് നോട്ടിസ് നല്‍കിയത്. റോപ്‌വേ പൊളിച്ചു നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

സമയ പരിധിക്കുള്ളില്‍ പൊളിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ചിലവില്‍ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു.

ഹോട്ടല്‍ നിര്‍മാണത്തിന്റെ മറവിലാണ് അബ്ദുലത്വീഫ് റോപ് വേക്ക് അനുമതി വാങ്ങിയത്. അഞ്ച് വര്‍ഷമായി പരാതിക്കാരന്‍ പിന്തുടര്‍ന്നതാണ് പൊളിക്കാനുള്ള കാരണം. 1,47000 രൂപ ടെണ്ടര്‍ നല്‍കിയാണ് ഊര്‍ങ്ങാട്ടീരി ഗ്രാമപ്പഞ്ചായത്ത് അവ നീക്കം ചെയ്യുന്നത്. ഈ തുക നിര്‍മാതാവില്‍ നിന്നും ഈടാക്കാവുന്നതാണെന്ന് ഓംബുഡ്‌സ്മാന്റെ ഉത്തരവിലുണ്ട്.

Next Story

RELATED STORIES

Share it