Sub Lead

ഒമിക്രോണ്‍ വ്യാപനം: ക്രിസ്മസ് അവധിക്കാലത്ത് 4300 വിമാനങ്ങള്‍ റദ്ദു ചെയ്തു;യാത്രക്കാര്‍ ദുരിതത്തില്‍- ആഘോഷത്തിന് മങ്ങലേല്‍ക്കാതെ ന്യൂസിലാന്റ്

ലോകത്ത് ഇതുവരേ ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ലാത്ത ന്യൂസിലാന്റില്‍ ഇന്ന് ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഈ രാജ്യത്തില്‍ മധ്യ വേനല്‍ കാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് യാതരു മങ്ങളുമേറ്റിട്ടില്ല

ഒമിക്രോണ്‍ വ്യാപനം: ക്രിസ്മസ് അവധിക്കാലത്ത് 4300 വിമാനങ്ങള്‍ റദ്ദു ചെയ്തു;യാത്രക്കാര്‍ ദുരിതത്തില്‍-  ആഘോഷത്തിന് മങ്ങലേല്‍ക്കാതെ ന്യൂസിലാന്റ്
X

സിഡ്‌നി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്കാലത്ത് 4300 വിമാനങ്ങള്‍ റദ്ദു ചെയ്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. ക്രിസ്മസ് അവധിക്ക് സ്വന്താക്കാരെ സന്ദര്‍ശിക്കാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനുമെല്ലാം എത്തുന്നവരെയാണ് വിമാനങ്ങള്‍ റദ്ധാക്കിയത് ഏറെ ബാധിച്ചത്. വ്യാപാര സ്ഥാപനങ്ങളെയും ഇത് പ്രതി കൂലമായി ബാധിച്ചു. വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍, കര്‍ഫ്യു തുടങ്ങിയ മുന്‍ കരുതല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതും ആഘോഷങ്ങളുടെ നിറം കെടുത്തിയിരിക്കുകയാണ്.

കൊവിഡ് നാലാം തരഗത്തില്‍ ഒമിക്രോണ്‍ വേരിയന്റ് അധിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ വെട്ടി കുറച്ചത്. ലോകത്ത് ഇതുവരേ ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ലാത്ത ന്യൂസിലാന്റില്‍ ഇന്ന് ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ഈ രാജ്യത്തില്‍ മധ്യ വേനല്‍ കാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് യാതരു മങ്ങളുമേറ്റിട്ടില്ല. ഇവിടെ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാല്‍ ജനങ്ങള്‍ ചര്‍ച്ചുകളിലും ഗ്രൗണ്ടുകളിലുമെല്ലാം ഒന്നിച്ചെത്തി ആഘോഷിക്കുകയാണ്.

Next Story

RELATED STORIES

Share it