- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമിക്രോണ്‍ ദുര്‍ബലമെന്ന് യോഗി

ലഖ്നൗ: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറല്‍ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കൊവിഡ് വകഭേദം വളരെ ദുര്‍ബലമാണെന്നും യോഗി പറഞ്ഞു.
'ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നു, പക്ഷേ വളരെ നിസാരമായ അനുബന്ധരോഗങ്ങളേ അതുമൂലമുള്ളൂ. ഇത് വൈറല്‍ പനി പോലെയാണ്, പക്ഷേ മുന്‍കരുതലുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല,' വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമല്ല ഒമിക്രോറെണെന്നും വൈറസ് ബാധിതര്‍ക്ക് നാലോ അഞ്ചോ ദിവസത്തില്‍ തന്നെ രോഗമുക്തിയുണ്ടാവുന്നുണ്ടെന്നും യോഗി പറഞ്ഞു. 'മാര്‍ച്ച്ഏപ്രില്‍ കാലത്ത് വ്യാപിച്ച ഡെല്‍റ്റ വകഭേദത്തില്‍ രോഗബാധിതര്‍ സുഖം പ്രാപിക്കാന്‍ 15-25 ദിവസമെടുക്കുന്നതായിട്ടാണ് കണ്ടത്. സങ്കീര്‍ണമായ പല അനുബന്ധരോഗങ്ങളും രോഗികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഒമിക്രോണില്‍ അത്തരം പ്രശ്നങ്ങളില്ല. കൊവിഡ് അന്തിമഘട്ടത്തിലെന്നും, അധികം വൈകാതെ അവസാനിക്കുമെന്നും യോഗി പറഞ്ഞു.
യുപിയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ ബാധയുണ്ടായത്. ഇതില്‍ നാല് പേര് രോഗമുക്തി നേടി. ബാക്കിയുള്ളവര്‍ നിലവില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
RELATED STORIES
പോക്സോ കേസിൽ ആരോപണ വിധേയനായ വ്യക്തിയുടെ കട പൊളിക്കാൻ നോട്ടിസ് നൽകി...
4 May 2025 6:56 AM GMTകെവി റാബിയ സമൂഹപരിവര്‍ത്തനത്തിന് കരുത്തായ മുന്നേറ്റങ്ങളുടെ...
4 May 2025 6:53 AM GMTതമിഴ്നാട് തിരുവാരൂരില്‍ വാഹനാപകടം; നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
4 May 2025 6:38 AM GMTസഞ്ജൗലി പള്ളി പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവ്; വിശദമായ...
4 May 2025 6:11 AM GMT'നോട്ട' ഒരു പരാജയപ്പെട്ട ആശയം; തിരഞ്ഞെടുപ്പ് കമ്മീഷൻ
4 May 2025 5:38 AM GMT'ശക്തിയുടെ മുഴുവൻ സ്പെക്ട്രവും ഉപയോഗിക്കും': ആണവ ഭീഷണിയുമായി പാകിസ്താൻ
4 May 2025 5:09 AM GMT