- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ ഒഴിവാക്കി സംസ്ഥാനം; രാത്രി കര്‍ഫ്യു പിന്‍വലിച്ചു
ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തല്‍ക്കാലത്തേക്ക് ഈ നിയന്ത്രണം തുടരേണ്ട എന്നാണ് തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം താല്‍ക്കാലികമായി ഒഴിവാക്കി. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തല്‍ക്കാലത്തേക്ക് ഈ നിയന്ത്രണം തുടരേണ്ട എന്നാണ് തീരുമാനം. ബാക്കി നിയന്ത്രണങ്ങള്‍ ഈ ആഴ്ച ചെയ്യുന്ന അവലോകനയോഗം തീരുമാനിക്കും.
സംസ്ഥാനത്ത് ഇന്നലെ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
എറണാകുളത്ത് 8 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ ഖത്തറില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, ഒരാള്‍ വീതം ഫ്രാന്‍സ്, ഫിലിപ്പിന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 9 പേരും യുഎഇയില്‍ നിന്നും വന്നതാണ്. തൃശൂരില്‍ 3 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സ്വീഡനില്‍ നിന്നും എത്തിയതാണ്. പത്തനംതിട്ടയില്‍ യുഎഇയില്‍ നിന്നും 2 പേരും, ഖസാക്കിസ്ഥാന്‍, അയര്‍ലാന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവും വന്നു. കോഴിക്കോട് ഒരാള്‍ വീതം യുകെ, ഉഗാണ്ട, ഉെ്രെകന്‍ എന്നിവിടങ്ങളില്‍ നിന്നും, മലപ്പുറത്ത് രണ്ട് പേര്‍ യുഎഇയില്‍ നിന്നും, വയനാട് ഒരാള്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 50 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 84 പേരും എത്തിയിട്ടുണ്ട്. 18 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
RELATED STORIES
ക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTമെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTനേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMT