- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍ സപ്ലൈകോയുടെ കര്‍ശന പരിശോധന
കൊച്ചി: ഓണക്കിറ്റിനായി സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനയാണ് ഇക്കുറി. ഉത്പന്നം നിര്‍മ്മിക്കുന്ന യൂണിറ്റ് മുതല്‍ പാക്കിംഗ് കേന്ദ്രങ്ങളില്‍ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.
കഴിഞ്ഞ ഓണക്കിറ്റില്‍ തലവേദനയായ ശര്‍ക്കരയെ ഇക്കുറി അടുപ്പിച്ചിട്ടില്ല. കേരള പപ്പടമെന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നെത്തിച്ച പപ്പടവും ഇക്കുറി കിറ്റില്‍ നിന്ന് പുറത്ത്. കുറ്റമറ്റ രീതിയില്‍ കിറ്റ് തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാകുന്നത്.താരതമ്യേന കിറ്റിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം കിട്ടിയത് ഗുണം ചെയ്തു.ടെണ്ടര്‍ കിട്ടിയ കമ്പനികളുടെ നിര്‍മ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
14 ഇനങ്ങളില്‍ 4 ഉത്പന്നങ്ങള്‍ പൂര്‍ണമായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് . പഞ്ചസാര 8000 ടണ്‍ എത്തിച്ചത് കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും. ചെറുപയര്‍ കര്‍ണാടകയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും. ഇവിടങ്ങളില്‍ നിന്ന് 4000ടണ്‍ ചെറുപയര്‍ ആണ് എത്തിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് 2000 ടണ്‍ തുവരപരിപ്പും കിറ്റിലേക്കായി എത്തിച്ചു. ശര്‍ക്കര വരട്ടി കുടുംബശ്രീ യൂനിറ്റുകളാണ് ഒരുക്കിയത്. ഉണക്കലരി 4000 ടണ്‍. തുത്തൂക്കുടിയില്‍ നിന്നും ഗുജറാത്തില്‍ നിന്നും 80ലക്ഷം പാക്കറ്റ് ഉപ്പ് പാക്കറ്റുകളും എത്തിച്ചു.ഉദ്യോഗസ്ഥ പരിശോധനയും ലാബിലെ രാസപരിശോധനയും സപ്ലൈക്കോ വിജിലന്‍സ് പരിശോധനയും പാക്കിംഗ് സെന്റില്‍ വരെ നടക്കുന്നു.
92 ലക്ഷം കാര്‍ഡ് ഉടമകള്‍ ഉണ്ടെങ്കിലും 87ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വര്‍ഷം റേഷന്‍ കടകളില്‍ നിന്ന് കൈമാറിയത്. സര്‍ക്കാര്‍ നല്കിയ 400 കോടി രൂപ ടെണ്ടര്‍ കിട്ടിയ കമ്പനികള്‍ക്ക് മുഴുവന്‍ ഉത്പന്നവും എത്തിച്ച ശേഷമാണ് സപ്ലൈക്കോ കൈമാറുന്നത്.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT