Sub Lead

ദുരഭിമാന കൊല പ്രമേയമാക്കി 'ഒരു രാത്രി ഒരു പകല്‍' ; മലയാളത്തിൽ വീണ്ടുമൊരു ജനകീയ സിനിമ

സമീപകാലത്ത് രാജ്യത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ പ്രളയ പശ്ചാത്തലവും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.

ദുരഭിമാന കൊല പ്രമേയമാക്കി ഒരു രാത്രി ഒരു പകല്‍ ; മലയാളത്തിൽ വീണ്ടുമൊരു ജനകീയ സിനിമ
X

കോഴിക്കോട്: ദുരഭിമാന കൊല പ്രമേയമാക്കി മലായാളത്തിൽ വീണ്ടുമൊരു ജനകീയ സിനിമ. കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നീ ഫീച്ചര്‍ സിനിമകള്‍ക്കു ശേഷം പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു രാത്രി ഒരു പകല്‍'. പൂര്‍ണമായും ജനകീയ ഫണ്ട് ശേഖരണത്തിലൂടെയാണ് ചിത്രം നിർമിച്ചതെന്നത് ശ്രദ്ധേയമാണ്.

സമീപകാലത്ത് രാജ്യത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തെ നടുക്കിയ പ്രളയ പശ്ചാത്തലവും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ഷൊർണൂര്‍ മാന്നന്നൂരിനടുത്തുള്ള തൈതല്‍ ഗ്രാമവും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുതുമുഖം അഡ്വ. യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങള്‍. മിനിമല്‍ സിനിമയുടെ ബാനറിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചലച്ചിത്ര നിരൂപകനും ഫിലിം ഫെസ്റ്റിവലുകളിലെ സാന്നിധ്യവും ചലച്ചിത്രമേളകളുടെ സംഘാടകനുമായ ഡാല്‍ട്ടന്‍ ജെ.എല്‍. ആണ് നിര്‍മാണ പങ്കാളി. ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സൗണ്ട് ഡിസൈനര്‍ ഷൈജു എം ആണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമന്‍ എന്നിവരാണ് ക്യാമറ. സലീം നായര്‍ പശ്ചാത്തല സംഗീതവും ജോണ്‍ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ശരത് ബുഹോയും കുറ്റിച്ചൂളന്‍ ബാന്‍ഡും ചേര്‍ന്നാണ് ഗാനരചനയും ആലാപനവും നടത്തിയിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒഡേസ എന്ന സമാന്തര സിനിമാ കൂട്ടായ്മയാണ് മലയാളത്തിന് ജനകീയ സിനിമ എന്ന ആശയം പരിചയപ്പെടുത്തിയത്. ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ ഇടപെടലുകളാണ് തൻറെ സിനിമകളിലൂടെ സംവിധായകൻ പ്രതാപ് ജോസഫ് നടത്തുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Next Story

RELATED STORIES

Share it