- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. കെഎസ്ആര്‍ടിസി യൂനിറ്റുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനു വേണ്ടി https://www.concessionskrtc.com എന്ന വെബ്‌സൈറ്റ് ഓപണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റില്ലാതെ രേഖപ്പെടുത്തി നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസേജ് വരും. പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനയ്ക്കു ശേഷം അപ്രൂവ് ചെയ്യുന്നതാണ്. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്എംഎസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടയ്‌ക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭ്യമാവും. തുക അടയ്‌ക്കേണ്ട നിര്‍ദേശം ലഭ്യമായാല്‍ ഉടന്‍ തന്നെ ഡിപ്പോയിലെത്തി തുക അടയ്ക്കാം. ഏത് ദിവസം നിങ്ങളുടെ കണ്‍സഷന്‍ കാര്‍ഡ് ലഭ്യമാവുമെന്ന് എസ്എംഎസ് വഴി അറിയാവുന്നതാണ്.
വിദ്യാര്‍ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയിരിക്കുന്ന യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരേ അപ്പീല്‍ നല്‍കാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളും. സ്വന്തമായോ അക്ഷയ, ഫ്രന്റ്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം.
നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2024 ജൂണ്‍ രണ്ടിനു മുമ്പ് https://www.concessionskrtc.com എന്ന വെബ്‌സൈറ്റില്‍ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡന്റ്‌സ് കണ്‍സഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആര്‍ടിസി സ്റ്റുഡന്റ്‌സ് കണ്‍സഷനും ആര്‍എഫ് ഐഡി സംവിധാനത്തിലേക്ക് മാറുകയാണെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
പാകിസ്താന് വേണ്ടി വിവരങ്ങള്‍ ചോര്ത്തി; വ്ളോഗര് അടക്കം ആറു പേര്...
17 May 2025 11:45 AM GMTഅഭിഭാഷകയെ മര്ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില് വിധി...
17 May 2025 11:42 AM GMTഉടനടി നടപടി സ്വീകരിച്ചില്ലെങ്കില് ഗസയില് ആയിരങ്ങള് പട്ടിണി കിടന്ന്...
17 May 2025 9:48 AM GMTപഹല്ഗാം ആക്രമണം; പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്...
17 May 2025 9:21 AM GMTയുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര് കാറിടിപ്പിച്ച് കൊന്ന സംഭവം; ...
17 May 2025 9:12 AM GMT'കാമറയില് പതിഞ്ഞ് കടുവ'; യുവാവിനെ കൊന്ന കടുവയുടെ ചിത്രം വനം...
17 May 2025 8:55 AM GMT