- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംഘടനകളെ നിരോധിക്കണം: ഹിന്ദുരാഷ്ട്ര സമിതി

ദാവന്‍ഗരെ: എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിച്ചാല്‍ മാത്രമേ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയൂവെന്ന് ഹിന്ദു രാഷ്ട്ര സേന ദേശീയ സ്ഥാപക അധ്യക്ഷന്‍ ധനഞ്ജയ് ജയറാം ദേശായി. കേരളത്തില്‍ രൂപപ്പെട്ട എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഭീഷണി രാജ്യത്തുടനീളം വര്‍ധിച്ചിരിക്കുകയാണെന്ന് ജയറാം ദേശായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ ഇന്ത്യയെ ഇസ് ലാമികവത്കരിക്കാന് പോകുകയാണെന്നും ദേശായി ആരോപിച്ചു.
'ഹിജാബ് ഭാരതീയ സംസ്കാരമല്ല. അറബ് സംസ്കാരമാണ്. ഹിജാബ് ധരിക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സ്കൂളുകളിലും കോളജുകളിലും ഗണേശോത്സവത്തില്‍ ആരാധന നടത്തരുതെന്ന് പറയുന്നത് അപലപനീയമാണ്. ഇന്ത്യയുടെ സംസ്കാരം നിലനിര്‍ത്താന്‍ രാജ്യദ്രോഹികളെ നാട്ടില്‍ നിന്ന് പുറത്താക്കണം. റോഹിങ്ക്യകള്‍ ബംഗ്ലാദേശിലെ മുജാഹിദ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനമാണ് അവരുടെ പ്രധാന അജണ്ട. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ പോവുകയാണ്' ജയറാം ദേശായി പറഞ്ഞു. കര്‍ണാടകയില്‍ വീര്‍ സര്‍വകര്‍ അപമാനിക്കപ്പെട്ടു. എന്നാല്‍ ടിപ്പു ദിനം ആചരിക്കുന്നു. ഇത് ശരിയല്ലെന്നും ഹിന്ദു രാഷ്ട്ര സേന അധ്യക്ഷന്‍ പറഞ്ഞു.
കര്‍ണാടകയിലെ എല്ലാ ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നടത്തുകയും സംസ്ഥാന ബൈഠക് ഉടന്‍ നടത്തുകയും ചെയ്യും. സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും ഹിന്ദു രാഷ്ട്ര സേന നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ശ്രീകാന്ത് എം, സുരേഷ്, എ. കിരണ്‍, പ്രഭാകര്‍ എം.എസ്, ഗുരുബാസപ്പ ബി കെ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഇറാന് മിസൈലുകള്‍ എത്തിയപ്പോള്‍ ലൈവ് നിര്‍ത്തി ഇസ്രായേലി ചാനലുകള്‍
17 Jun 2025 12:16 PM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMTകമൽഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ സുപ്രിംകോടതി...
17 Jun 2025 10:57 AM GMTസഹായം കാത്തു നിന്നവർക്കു നേരേ ഷെല്ലാക്രമണം: 47 ഫലസ്തീനികൾ...
17 Jun 2025 10:38 AM GMTകേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ...
17 Jun 2025 10:19 AM GMT