Sub Lead

എണ്ണവില കുതിച്ചുയരുന്നു; ഉല്‍പാദനം ഉയര്‍ത്തി വില കുറയ്ക്കാന്‍ സമ്മര്‍ദവുമായി യുഎസ്, ആവശ്യം തള്ളി ഒപെക്

ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന വേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഒപെക് രാജ്യങ്ങള്‍. അതേസമയം ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതോടെ കൂടുതല്‍ എണ്ണ വിപണിയിലെത്തിയേക്കും.

എണ്ണവില കുതിച്ചുയരുന്നു; ഉല്‍പാദനം ഉയര്‍ത്തി വില കുറയ്ക്കാന്‍ സമ്മര്‍ദവുമായി യുഎസ്, ആവശ്യം തള്ളി ഒപെക്
X

വാഷിങ്ടണ്‍: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചതോടെ ഉല്‍പാദനം ഉയര്‍ത്തി വിപണിയില്‍ വില കുറയ്ക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെ ഒപെക് രാജ്യങ്ങള്‍ക്കു മേല്‍ വീണ്ടും സമ്മര്‍ദ്ദവുമായി അമേരിക്ക. എന്നാല്‍, ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന വേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ഒപെക് രാജ്യങ്ങള്‍. അതേസമയം ഇറാന്‍ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതോടെ കൂടുതല്‍ എണ്ണ വിപണിയിലെത്തിയേക്കും.

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതി വിലക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതോടെ എണ്ണവിലയില്‍ പത്തു ശതമാനത്തിലേറെയാണ് വര്‍ധന ഉണ്ടായത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം എണ്ണയിലേക്ക് വ്യാപിപ്പിക്കാനിടയില്ല എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്കക്കു പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളും വിലക്ക് പ്രഖ്യാപനത്തിലേക്ക് വരും. അതോടെ എണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിതാനത്തിലേക്ക് കുതിച്ചുയര്‍ന്നേക്കും. അമേരിക്കയും യൂറോപ്പും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ എണ്ണവില ഇരുനൂറ് കടക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ ഉല്‍പാദനം ഉയര്‍ത്താനുള്ള സമ്മര്‍ദം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപെക് യോഗം പക്ഷെ, ഉല്‍പാദന വര്‍ധനയെന്ന ആശയം തള്ളി. റഷ്യയുമായി ചേര്‍ന്നാണ് ഒപെക് രാജ്യങ്ങള്‍ ഉല്‍പാദന നയം രൂപീകരിക്കുന്നത്. എന്നിരിക്കെ, ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാന്‍ ഒപെകിന് സാധിക്കില്ല. അപ്രതീക്ഷിത വരുമാന നേട്ടമാണ് എണ്ണവില വര്‍ധനയിലൂടെ ഒപെക് രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it