- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെലങ്കാനയിലെ 'ഓപറേഷന് താമര': ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് നോട്ടിസ്

ആലപ്പുഴ: തെലങ്കാനയിലെ 'ഓപറേഷന് ചാമര' കേസുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്കി. എസ്പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലിസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയത്. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണസംഘം മുമ്പാകെ ഹാജരാവണമെന്നാണ് നോട്ടീസിലുള്ളത്. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫിസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാന്‍ ശ്രമിച്ച തുഷാര്‍ വെള്ളാപ്പള്ളിയും സംഘവും ശ്രമിച്ചെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണം.
ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും എംഎല്‍എമാരെ പണം നല്കി ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോയും ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കെസിആറിന്റെ ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
RELATED STORIES
ഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച...
2 May 2025 5:53 PM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMTപാകിസ്താന് നൽകുന്ന വായ്പകളും ഗ്രാൻ്റുകളും പുനപരിശോധിക്കാൻ ആഗോള...
2 May 2025 3:45 PM GMTപഹൽഗാം ആക്രമണത്തിന് പിന്നിൽ അതിൽ നിന്നും ഗുണം കിട്ടുന്നവരെന്ന...
2 May 2025 3:16 PM GMTഅർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്
2 May 2025 3:12 PM GMTമംഗളൂരുവിലെ ബജ്റങ് ദൾ നേതാവിൻ്റെ കൊല: നിരോധനാജ്ഞയ്ക്കിടെയും മൂന്നു...
2 May 2025 2:57 PM GMT