Sub Lead

ഹേമാകമ്മിറ്റി റിപോര്‍ട്ടില്‍ അടിയന്തര പ്രമേയ അനുമതിയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി

വിഷയത്തില്‍ ചര്‍ച്ച ഇനിയും വികസിപ്പിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

ഹേമാകമ്മിറ്റി റിപോര്‍ട്ടില്‍ അടിയന്തര പ്രമേയ അനുമതിയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി
X

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലിംഗനീതി സംബന്ധിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വടകര എംഎല്‍എ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ അപേക്ഷയാണ് നിരസിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം സഭയിലെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം സര്‍ക്കാരിന് എതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ചര്‍ച്ച ഇനിയും വികസിപ്പിക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് 2019ല്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഒളിച്ചുവെച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടരുതെന്നാണ് ജസ്റ്റിസ് ഹേമ തന്നെ നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് പോലിസിന് കൈമാറിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it