Sub Lead

ഗോകുലം ഗോപാലന് 'തമിഴ് പുലി- ജിഹാദി' ബന്ധവും സംശയിക്കുന്നു: ആര്‍എസ്എസ് മുഖപത്രം

ഗോകുലം ഗോപാലന് തമിഴ് പുലി- ജിഹാദി ബന്ധവും സംശയിക്കുന്നു: ആര്‍എസ്എസ് മുഖപത്രം
X

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന് ശ്രീലങ്കയിലെ തമിഴ് പുലികളുമായും 'ജിഹാദികളുമായും' ബന്ധമുള്ളതായി സംശയിക്കുന്നതായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. സംഘപരിവാര്‍ എതിര്‍ത്ത എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇഡി റെയ്ഡ് നടക്കുന്ന സമയത്താണ് ഓര്‍ഗനൈസര്‍ ഗുരുതരമായ പ്രചാരണം ആരംഭിച്ചത്. ഗോകുലം മുവീസിന് മുമ്പ് ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിലെ ഒരാളുടെ ഉടമസ്ഥതയിലുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ് എമ്പുരാന് വേണ്ട പിന്തുണ നല്‍കിയിരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഈ പ്രൊഡക്ഷന്‍ കമ്പനിക്ക് വിദേശത്തെ തമിഴ്പുലികളുമായും 'ജിഹാദികളുമായും' ബന്ധമുണ്ടെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തിലെ മുഖ്യവാദം. ഈ കമ്പനി എമ്പുരാനില്‍ നിന്ന് പിന്‍മാറിയ ശേഷമാണത്രെ ഗോകുലം മുവീസ് എമ്പുരാന്‍ നിര്‍മിക്കുന്നത്. എമ്പുരാന്‍ നിര്‍മാണത്തില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ആണത്രെ ഇപ്പോഴത്തെ ഇഡി പരിശോധകള്‍. എന്തായാലും സിനിമാ താരം പൃഥ്വരാജ് സുകുമാരന് പിന്നാലെ ഗോകുലം ഗോപാലനെയും സംഘപരിവാരം ജിഹാദിയാക്കിയിരിക്കുകയാണ്. ശ്രീലങ്കയിലെ തമിഴ് വിഭാഗത്തെ സിംഹള വിഭാഗക്കാരായ ബുദ്ധിസ്റ്റുകള്‍ വംശഹത്യ നടത്തിയതിന് പിന്നാലെ വേലുപ്പിള്ള പ്രഭാകരന്‍ 1976ല്‍ രൂപീകരിച്ച സംഘടനയാണ് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം അഥവാ എല്‍ടിടിഇ. തമിഴ് പുലികള്‍ എന്നാണ് എല്‍ടിടിഇ അറിയപ്പെട്ടിരുന്നത്.

Next Story

RELATED STORIES

Share it