- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓക്സ്ഫാമും ജാമിയയും ഉള്പ്പെടെ 12,000ലധികം എന്ജിഒകളുടെ വിദേശ ഫണ്ടിങ് ലൈസന്സ് റദ്ദാക്കി
ലൈസന്സ് പുതുക്കാന് ഈ സംഘടനകള് തയ്യാറാകാത്തതിനെതുടര്ന്നാണ് വിദേശ ഫണ്ടിങ് ലൈസന്സ് റദ്ദാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ന്യുഡല്ഹി: ഓക്സ്ഫാംമും ജാമിയയും ഉള്പ്പെടെ 12,000ലധികം എന്ജിഒകളുടെ വിദേശ ഫണ്ടിങ് ലൈസന്സ് റദ്ദാക്കി അധികൃതര് റദ്ദാക്കി. എഫ്സിആര്എ ലൈസന്സ് കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. ലൈസന്സ് പുതുക്കാന് ഈ സംഘടനകള് തയ്യാറാകാത്തതിനെതുടര്ന്നാണ് വിദേശ ഫണ്ടിങ് ലൈസന്സ് റദ്ദാക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഡിസംബര് 31നായിരുന്നു ലൈസന്സ് പുതുക്കേണ്ട അവസാന തീയതി. എന്നാല് ഇവയില് പലതും ലൈസന്സ് പുതുക്കാന് തയ്യാറായില്ല. ഇതോടെ ലൈസന്സ് റദ്ദാക്കപ്പെടുകയായിരുന്നുവെന്ന് ആഭയന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി.
ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇല്ലാമിയ, ഇന്ത്യന് മെഡിക്കല് അസോസിയേഷന്, ലെപ്രസി മിഷന്, ട്യുബര്കുലോസിസ് അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്ദിര ഗാന്ധി നാഷണല് സെന്റര് ഫോര് ആര്ട്സ്, ഇന്ത്യ ഇസ്ലാമിക് കള്ച്ചറല് സെന്റര് എന്നിവയും എഫ്സിആര്എ ലൈന്സ് റദ്ദാക്കപ്പെട്ട ഈ സംഘടനകളില് ഉള്പ്പെടും.
ഇന്ത്യയില് എഫ്സിആര്എ ലൈന്സ് 2022 മാര്ച്ച് 31 വരെ പുതുക്കുന്നതിന് 16,829 എന്ജിഒകളാണ് അപേക്ഷ നല്കിയത്. 22,762 എന്ജിഒകളാണ് ഫോറിന് കോണ്ട്രിബ്യൂഷന്സ് റെഗുലേഷന് ആക്ട് പ്രകാരം പ്രവര്ത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മദര് തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് ലൈസന്സ് സര്ക്കാര് റദ്ദാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റിയില് നിന്ന് ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഥാപനത്തിന്റെ എഫ്സിആര്എ ലൈന്സ് റദ്ദായതായി മിഷണറീസ് ഓഫ് ചാരിറ്റീസ് അറിയിച്ചു. ലൈസന്സ് പുതുക്കല് തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതുവരെ വിദേശ ഫണ്ട് അക്കൗണ്ടുകള് വഴി പണം അയക്കരുതെന്ന് തങ്ങളുടെ കേന്ദ്രങ്ങള്ക്ക് അറിയിപ്പ് നല്കിയിട്ടുണ്ടെന്നും മിഷണറീസ് ഓഫ് ചാരിറ്റീസ് വ്യക്തമാക്കി.മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ശിശുഭവനിലെ ഡയറക്ടര്ക്കെതിരേ ഗുജറാത്തില് പെണ്കുട്ടികളെ മതംമാറ്റാന് ശ്രമിച്ചെന്നാരോപിച്ച് പോലിസ് പരാതി ലഭിച്ചതിനു പിന്നാലെയാണ് ഇവരുടെ വിദേശ ഫണ്ടിങിനുള്ള ലൈസന്സ് റദ്ദാക്കിയത്.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT