Sub Lead

മൂന്നു കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ മോഷണം പോയി

മൂന്നു കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ മോഷണം പോയി
X

ഷില്ലോങ്: മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിലെ ഗ്രാമത്തില്‍ സൂക്ഷിച്ചിരുന്ന ഫോസിലിന്റെ ഒരുഭാഗം മോഷണം പോയി. ഇന്നത്തെ തിമിംഗലങ്ങളുടെ മുന്‍ഗാമിയെന്ന് കരുതുന്ന ജീവിയുടെ മൂന്നു കോടിയില്‍ അധികം വര്‍ഷം പഴക്കമുള്ള ഫോസിലാണ് മോഷണം പോയിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് തോലെഗ്ര ഗ്രാമത്തില്‍ വിദേശികളായ ഭൂവിദഗ്ദര്‍ നടത്തിയ ഖനനത്തില്‍ ഫോസില്‍ കണ്ടെത്തിയത്. ഗ്രാമത്തില്‍ ഒരു മ്യൂസിയം സ്ഥാപിച്ച് ഫോസില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു പദ്ധതിയെന്ന് മേഘാലയ വിദ്യഭ്യാസ മന്ത്രി രാക്കം സാങ്മ പറഞ്ഞു. ഫോസിലിന്റെ ഒരുഭാഗം ആരോ മുറിച്ചു കൊണ്ടുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണരുടെ പരാതിയില്‍ സിജു പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it