Sub Lead

പടനിലം അപകടം: നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍

പടനിലം അപകടം: നിര്‍ത്താതെ പോയ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍
X

കുന്ദമംഗലം: താഴെ പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പോലിസ് കസ്റ്റഡിയില്‍. വെള്ളിപറമ്പ് ഉമ്മളത്തൂര്‍ സ്വദേശി സലാഹുദ്ധീന്‍ അയ്യൂബി(23)നെയാണ് കുന്ദമംഗലം പോലിസ് അറസ്സ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നു മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. ബൈക്കില്‍ സഞ്ചരിച്ച യുവതി മെഡിക്കല്‍ ആശുപത്രിയില്‍ മരണപ്പെട്ടു. ഭര്‍ത്താവ് ഗുരുതരപരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നിര്‍ത്താതെ പോയ ലോറി ഡ്രൈവറുടെ പേരില്‍ കുന്ദമംഗലം പോലിസ് കേസ് എടുത്തിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം കുറ്റിക്കാട്ടൂര്‍ ഭാഗത്ത് നിന്നു കണ്ടെത്തി. ഉടമയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ്സ് കോടതി റിമാന്റ് ചെയ്തു. കുന്ദമംഗലം എസ്എച്ച്ഒ എ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ വി ആര്‍ അരുണ്‍, സിപിഒമാരായ വിജേഷ്, അഖില്‍, ശ്രീചിത്ത്, ശ്രീരാജ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it