Sub Lead

നീതിനിഷേധത്തിനെതിരായ പോരാട്ടത്തിന്റെ കഥപറയുന്ന 'പട' ഇന്നുമുതല്‍ തിയേറ്ററുകളില്‍

9 മണിക്കൂര്‍ നേരം പാലക്കാട് ജില്ലാ കലക്ടര്‍ ഡബ്ല്യുആര്‍ റെഡ്ഡിയെ ബന്ദിയാക്കികൊണ്ട് ആദിവാസി പ്രശ്‌നം അട്ടിമറിക്കുന്നതിന് ഇടതു-വലതു മുന്നണികള്‍ നടത്തിയ ഭേദഗതിയെ തുറന്നുകാട്ടിയത്.

നീതിനിഷേധത്തിനെതിരായ പോരാട്ടത്തിന്റെ കഥപറയുന്ന പട ഇന്നുമുതല്‍ തിയേറ്ററുകളില്‍
X

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: 1996 ഒക്ടോബര്‍ നാലിന് ആദിവാസി ഭൂപ്രശ്‌നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം 25 വര്‍ഷത്തിനുശേഷം പട എന്ന പേരില്‍ സിനിമയായിരിക്കുന്നു. കെ എം അമല്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 1975ല്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഒന്ന ടങ്കം ഐക്യകണ്‌ഠേന ഭേദഗതിക്ക് വേണ്ടി ഗൂഢാലോചനയില്‍ മുഴുകി കൊണ്ടിരിക്കുമ്പോഴാണ് നാല്‍വര്‍സംഘം ഭരണ-പ്രതിപക്ഷ നീക്കത്തെ പ്രതിരോധിച്ചത്.

9 മണിക്കൂര്‍ നേരം പാലക്കാട് ജില്ലാ കലക്ടര്‍ ഡബ്ല്യുആര്‍ റെഡ്ഡിയെ ബന്ദിയാക്കികൊണ്ട് ആദിവാസി പ്രശ്‌നം അട്ടിമറിക്കുന്നതിന് ഇടതു-വലതു മുന്നണികള്‍ നടത്തിയ ഭേദഗതിയെ തുറന്നുകാട്ടിയത്.

വിളയോടി ശിവന്‍കുട്ടി, മണ്ണൂര്‍ അജയന്‍, കാഞ്ഞങ്ങാട് രമേശന്‍, കല്ലറ ബാബു എന്നിവരാണ് ഈ സമരത്തിലെ മുന്നണിപ്പോരാളികള്‍. കളിത്തോക്കും നൂലുണ്ടയും കൊണ്ടാണ് ഭരണകൂടത്തെ ഒമ്പതു മണിക്കൂര്‍ നേരം ഇവര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ബന്ദി സമരത്തില്‍ മനുഷ്യാവകാശ പോരാളിയായിരുന്ന മുകുന്ദന്‍ സി മേനോന്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, മുകുന്ദന്‍ സി മേനോന്‍, അഡ്വക്കറ്റ് വീര ചന്ദ്ര മേനോന്‍ എന്നിവരില്‍ ആരെയെങ്കിലും മധ്യസ്ഥരാക്കി പ്രശ്‌നം പരിഹരിക്കണമെന്ന് ആയിരുന്നു അന്നത്തെ അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ബന്ദിയാക്കിയ കലക്ടര്‍ക്ക് ആഹാരം നല്‍കണം എന്ന് ഫോണിലൂടെ മുകുന്ദന്‍ സി മേനോന്‍ അയ്യങ്കാളിപ്പട പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കസേരയോട് ചേര്‍ത്ത് കെട്ടിയ കലക്ടര്‍ കൂജയിലെ വെള്ളം മാത്രമാണ് അന്ന് കുടിച്ചിരുന്നത്. ഒടുവില്‍ അഡ്വ. വീരചന്ദ്രമേനോനും ജില്ലാ ജഡ്ജ് രാജപ്പനാചാരിയുമായി നടത്തിയ മധ്യസ്ഥതയുടെ ഒടുവിലാണ് ബന്ദി സമരം അവസാനിച്ചത്. പിന്നീട് മധ്യസ്ഥ ധാരണയെ തള്ളി നാലു പേരും അറസ്റ്റ് ചെയ്തു. കാലം 26 വര്‍ഷം കഴിഞ്ഞു. ആദിവാസി ഭൂപ്രശ്‌നം ഇപ്പോഴും പെരുവഴിയില്‍ തന്നെ . കമലിന്റെ സിനിമ പട വീണ്ടും സമരത്തിന്റെ പുതിയ പോര്‍മുഖം തുറക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

തങ്ങളുടെ വൃത്തികെട്ട നിയമവ്യവസ്ഥയെ സംരക്ഷിക്കുകയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥയാക്കുകയും ചെയ്യുന്ന നിയമസഭാംഗങ്ങള്‍ ആദിവാസി ഭൂമി അന്യാധീനപ്പെടുന്നതില്‍ സന്തുഷ്ടരാണ്.

ചരിത്രത്തില്‍ ആദിവാസികള്‍ക്ക് എതിരായ നിയമഭേദഗതിക്കെതിരേ കയ്യൊപ്പ് ചാര്‍ത്താതെ വിട്ടുനിന്നത് കെ ആര്‍ ഗൗരിയമ്മ മാത്രമാണ്. ഈ ഭരണകൂടം ഒരു പിന്തിരിപ്പന്‍ കടലാസുപുലി ആണെന്ന് അയ്യങ്കാളിപ്പടയുടെ സമരം തെളിയിച്ചു.

വര്‍ഗ്ഗ ദൃഢതയും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ മര്‍ദ്ദിതരുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ജീവന്‍ വെടിയാന്‍ പോലും ഉറപ്പിച്ചാണ് സമര പോരാളികള്‍ കലക്ടറെ ബന്ദിയാക്കിയത്. ഇടതുപക്ഷം ഭരിക്കുകയും നായനാര്‍ മുഖ്യമന്ത്രിയായി ഇരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് അയ്യങ്കാളിപ്പടയുടെ സമരം.1996 ഒക്ടോബര്‍ നാലിലെ ബന്ദി സമരം പുതിയ ചരിത്രമായി അവതരിപ്പിക്കുകയാണ് കമല്‍ കെ എം എന്ന സംവിധായകന്‍ പട എന്ന ചിത്രത്തിലൂടെ ചെയ്യുന്നത്

Next Story

RELATED STORIES

Share it