Sub Lead

യുപിയില്‍ ബിജെപിയെ വിജയിപ്പിച്ച മായാവതിക്കും ഉവൈസിക്കും പത്മവിഭൂഷണോ ഭാരത് രത്‌നയോ നല്‍കണം; പരിഹാസവുമായി ശിവസേനാ നേതാവ്

യുപിയില്‍ ബിജെപിയെ വിജയിപ്പിച്ച മായാവതിക്കും ഉവൈസിക്കും പത്മവിഭൂഷണോ ഭാരത് രത്‌നയോ നല്‍കണം; പരിഹാസവുമായി ശിവസേനാ നേതാവ്
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും കടന്നാക്രമിച്ച് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്ത്. യുപിയിലെ ബിജെപിയുടെ വിജയത്തില്‍ മായാവതിയും ഉവൈസിയും നല്‍കിയ സംഭാവനകള്‍ക്ക് അവര്‍ക്ക് പത്മവിഭൂഷണോ ഭാരത് രത്‌നയോ നല്‍കണമെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു. ബിജെപി മികച്ച വിജയം നേടി.

യുപി അവരുടെ സംസ്ഥാനമായിരുന്നു. എന്നിട്ടും അഖിലേഷ് യാദവിന്റെ സീറ്റുകള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു, 42 ല്‍ നിന്ന് 125 ആയി. മായാവതിയും ഉവൈസിയും ബിജെപിയുടെ വിജയത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അതിനാല്‍, അവര്‍ക്ക് പത്മവിഭൂഷണോ ഭാരതരത്‌നയോ നല്‍കണം- റാവത്ത് പറഞ്ഞു. നാല് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചിട്ടും ഉത്തരാഖണ്ഡില്‍ അവരുടെ മുഖ്യമന്ത്രി തോറ്റു. ഗോവയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ തോല്‍വി നേരിട്ടു. പഞ്ചാബിലെ ജനങ്ങള്‍ പാര്‍ട്ടിയെ ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, എല്ലാവരും പഞ്ചാബില്‍ വന്‍ പ്രചാരണം നടത്തി. പിന്നെ എന്തുകൊണ്ടാണ് പഞ്ചാബില്‍ നിങ്ങള്‍ തോറ്റത് ? യുപി, ഉത്തരാഖണ്ഡ്, ഗോവ എന്നിവ ഇതിനകം നിങ്ങളുടേതായിരുന്നു, അത് നന്നായി. എന്നാല്‍, യുപിയിലെ കോണ്‍ഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപ്പെട്ടു- എംപി പറഞ്ഞു.

ബിഎസ്പിയും എഐഎംഐഎമ്മും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബിജെപിയുടെ 'ബി' ടീമുകളാണെന്ന് പ്രതിപക്ഷത്തുള്ള പലരും ആരോപിച്ചു. ഇരുപാര്‍ട്ടികളും ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയാണ് ചെയ്തതെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it