Sub Lead

പഹല്‍ഗാം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍: അസമില്‍ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനും അടക്കം എട്ടു പേര്‍ അറസ്റ്റില്‍

പഹല്‍ഗാം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍: അസമില്‍ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനും അടക്കം എട്ടു പേര്‍ അറസ്റ്റില്‍
X

ദിസ്പൂര്‍: കശ്മീരിലെ പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ എട്ടു പേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ദുരൂഹത ആരോപിക്കുന്ന പോസ്റ്റുകളോ കമന്റുകളോ ആണ് അറസ്റ്റുകള്‍ക്ക് കാരണം. പാകിസ്താന്റെ ലക്ഷ്യങ്ങളെ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകനായ ജാബിര്‍ ഹുസൈന്‍, കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ എ കെ ബഹാവുദ്ദീന്‍, അഭിഭാഷകനായ ജാവേദ് മജൂംദാര്‍, മുജീഹിറുല്‍ ഇസ്‌ലാം, എംഎല്‍എ അമീനുല്‍ ഇസ്‌ലാം, സാഹില്‍ അലി തുടങ്ങിയവരെ അറസ്റ്റ് ചെയ്‌തെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു. അതിന് ശേഷം ജാഫര്‍ അലി എന്നയാളെയും വിദ്യാര്‍ഥി നേതാവായ അനില്‍ ബനിയയെയും അറസ്റ്റ് ചെയ്തു.

അതേസമയം, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഒരു ടിവി ചാനലിന്റെ പോസ്റ്റില്‍ കമന്റിട്ട ഈസ്റ്റ് കാസി കുന്നില്‍ താമസിക്കുന്ന സൈമണ്‍ ഷൈല എന്നയാളെ മേഘാലയ പോലിസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ സ്വഭാവമുള്ള പോസ്റ്റാണ് ഇയാള്‍ ഇട്ടത്. വിവിധ പോസ്റ്റുകളുടെ പേരില്‍ രണ്ടു പേരെ ത്രിപുര പോലിസും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it