Sub Lead

സ്ത്രീധനം നിരോധിച്ച് പാകിസ്താന്‍; ക്രിമിനല്‍കുറ്റമാക്കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍

ഇതോടെ സ്ത്രീധന സമ്പ്രദായം നിരോധിക്കുന്ന ആദ്യ ഇസ്‌ലാമിക രാജ്യമായി പാകിസ്താന്‍ മാറി. രാജ്യത്തെ നിര്‍ദ്ദന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി.

സ്ത്രീധനം നിരോധിച്ച് പാകിസ്താന്‍; ക്രിമിനല്‍കുറ്റമാക്കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍
X

ഇസ്‌ലാമാബാദ്: 'സ്ത്രീധന' സമ്പ്രദായം നിരോധിച്ച് പാകിസ്താന്‍. ഇതോടെ സ്ത്രീധന സമ്പ്രദായം നിരോധിക്കുന്ന ആദ്യ ഇസ്‌ലാമിക രാജ്യമായി പാകിസ്താന്‍ മാറി. രാജ്യത്തെ നിര്‍ദ്ദന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി.

വരനും അദ്ദേഹത്തിന്റെ ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെടുന്നതും പിന്നീട് ഇത് പ്രദര്‍ശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സ്ത്രീധന സമ്പ്രദായം നിരോധിച്ചതായി പാക് മതകാര്യ മന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ മോചനം നടത്തുകയാണെങ്കില്‍ വരന്റെ കുടുംബം വധുവിന് എല്ലാം തിരികെ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.

വധുവിന് നല്‍കിയ സമ്മാനങ്ങളുടെയും സ്ത്രീധനത്തിന്റെയും വിശദാംശങ്ങള്‍ നിക്കാഹ് നാമയില്‍ നല്‍കണം. പുതിയ നിയമമനുസരിച്ച്, അനുവദനീയമായ സ്ത്രീധനം വെറും വസ്ത്രങ്ങളും (വധുവിന് മാത്രം) ബെഡ് ഷീറ്റുകളും മാത്രമായിരിക്കും.


Next Story

RELATED STORIES

Share it