- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമം, വ്യക്തികളുടെ തെറ്റിന് മതത്തെ പഴിക്കരുത്; പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തില്‍ സിഎസ്‌ഐ സഭയും താഴത്തങ്ങാടി ഇമാമും
കേരളം സംരക്ഷിച്ചുവന്നിരുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു.
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിദ്വേഷപ്രസംഗത്തില്‍ മുന്നറിയിപ്പുമായി സിഎസ്‌ഐ സഭയും കോട്ടയം താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനിയും. ബിഷപ്പിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രം കാഴ്ചപ്പാടാണ്, അത് തെറ്റോ ശരിയോ എന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് സിഎസ്‌ഐ ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു. വ്യക്തികള്‍ ചെയ്യുന്ന തെറ്റിന് അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന മതത്തെ പഴിക്കരുത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു ന്യായീകരണവുമില്ല. എല്ലാ തെറ്റായ പ്രവണതകളെയും മതം നോക്കാതെയാണ് എതിര്‍ക്കേണ്ടതെന്നും സിഎസ്‌ഐ ബിഷപ്പ് വ്യക്തമാക്കി.
കേരളം സംരക്ഷിച്ചുവന്നിരുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു. ബിഷപ്പ് ഹൗസിലേക്കുള്ള പ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും താഴത്തങ്ങാടി ഇമാം പറഞ്ഞു. മധ്യകേരള മഹായിടവക ബിഷപ്പ്‌സ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലായിടത്തുമുണ്ടാവുമെന്ന് ബിഷപ്പ് പറഞ്ഞു. തീവ്രവാദ ചിന്തയുള്ളവര്‍ എല്ലാം സമുദായത്തിലുമുണ്ടാവും. സംശയങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മുതലെടുക്കന്നവരോട് ജാഗ്രത കാട്ടണം. ലൗ ജിഹാദോ, നാര്‍ക്കോട്ടിക് ജിഹാദോ ഉണ്ടോയെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. ഇന്ത്യയില്‍ എറ്റവുമധികം മതസൗഹാര്‍ദമുള്ള സംസ്ഥാനമാണ് കേരളം. ആ സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യമാണ്. ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതാണ്. അത് ഹിന്ദു ചെയ്താലും ക്രൈസ്തവര്‍ ചെയ്താലും മുസ്‌ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ല. സിഎസ്‌ഐ സഭയുടെ നിലപാട് സമാധാനമാണ്.
അഭിപ്രായപ്രകടനത്തിന് ബിഷപ്പിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്തണം, പ്രസ്താവനയുടെ പേരില്‍ റാലിയും ജാഥയും നടത്തരുതെന്ന് ഇരു മതനേതാക്കളും ആവശ്യപ്പെട്ടു. രണ്ട് സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വം വര്‍ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും താഴത്തങ്ങാട് ഇമാം പറഞ്ഞു. അടുക്കാനാവാത്ത വിധം നമ്മള്‍ അകന്നുപോവാന്‍ പാടില്ല. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ചാംപ്യന്സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള് പാതി വഴി; വേദി...
8 Jan 2025 12:40 PM GMT''കസേര പിടിച്ചിടാന് പോലും യുവജനോത്സവത്തില് പങ്കെടുത്തിട്ടില്ല, വേദി...
8 Jan 2025 12:34 PM GMT''പരാതി നല്കാന് എത്തിയ യുവതിക്ക് ഫേസ്ബുക്കില് ഫ്രണ്ട് റിക്വസ്റ്റ്...
8 Jan 2025 12:25 PM GMTഎമര്ജന്സി സിനിമ കാണാന് പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് കങ്കണാ റണാവത്ത്
8 Jan 2025 12:21 PM GMTമുല്ലപ്പെരിയാര് അണക്കെട്ട്: ദേശീയ സുരക്ഷാ കമ്മിറ്റി രൂപീകരിക്കണമെന്ന...
8 Jan 2025 11:53 AM GMTഅസം ഖനിയിലെ അപകടം: എട്ട് പേരെ രക്ഷപ്പെടുത്താന് ഊര്ജിതശ്രമം
8 Jan 2025 11:30 AM GMT