Sub Lead

പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍: നിരോധനാജ്ഞ വീണ്ടും നീട്ടി

പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങള്‍: നിരോധനാജ്ഞ വീണ്ടും നീട്ടി
X

പാലക്കാട്: പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിന്‍വലിക്കരുതെന്ന് പോലിസ് ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷിയുടെ നടപടി. നേരത്തെ ഈ മാസം 24 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാന്‍ പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it