- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കസ്റ്റഡിയിലെടുത്ത പാലക്കാട് ജില്ലാ സെക്രട്ടറിയെ ഉടന്‍ വിട്ടയക്കുക: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ആലപ്പുഴ സമ്മേളനത്തിന് ശേഷം ഉണ്ടായത് പോലുള്ള പോലീസ് ഭീകരതക്ക് ഇത്തവണ പാലക്കാട് ജില്ലയില്‍ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ ഉടന്‍ വിട്ടയക്കണമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ക്രിമിനല്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ഉടനീളം വ്യാപകമായ പോലിസ് വേട്ടയാണ് ഉണ്ടായിട്ടുള്ളത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസിന് വേണ്ടി തടസ്സപ്പെടുത്താന്‍ പോലിസ് നിരന്തരമായ ശ്രമങ്ങളാണ് നടത്തിയത്. പക്ഷെ, അതിനെയെല്ലാം മറികടന്നാണ് പാലക്കാട് ജില്ലയില്‍ നിന്നും ആയിരങ്ങള്‍ കോഴിക്കോട് സമ്മേളനത്തിലേക്ക് എത്തിയത്. ഇത് ആര്‍എസ്എസിനെയും സിപിഎമ്മിനേയും ഒരുപോലെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്.
അതിന്റെ ഭാഗമാണ് പാലക്കാട് കേസിന്റെ പേരില്‍ പലതവണ ചോദ്യം ചെയ്ത് ദുരൂഹമായി ഒന്നും കണ്ടെത്താതിരുന്ന ആളെ ഭീകരത സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തത്. പോലിസിന്റെ ഈ നീക്കം ഗൗരവതരമാണ്. കുറ്റപത്രം കൊടുത്ത ഒരു കേസിന്റെ പേരില്‍ സംഘടനയുടെ ജില്ലാ നേതാക്കളെ വേട്ടയാടി പോപുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന ജനപിന്തുണയെ ഇല്ലാതാക്കാനാണ് പോലിസും ഭരണകൂടവും ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യസമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നത്; കെ സുരേന്ദ്രന് അഭിപ്രായം ...
15 Nov 2024 8:18 AM GMTഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
15 Nov 2024 7:35 AM GMTമൂന്ന് പേരെ കൊന്ന നരഭോജി പുള്ളിപ്പുലിക്ക് ജീവപര്യന്തം
15 Nov 2024 6:47 AM GMTയുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സ്-ഇസ്രായേല്‍ മല്‍സരത്തിനിടെ ആരാധകര്‍...
15 Nov 2024 6:28 AM GMTപി വി അന്‍വറിനെതിരേ ക്രിമിനല്‍ കേസെടുക്കണം; കോടതിയില്‍ പരാതി നല്കി പി ...
15 Nov 2024 6:17 AM GMT