- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഫലസ്തീന് യുഎന്‍ സ്ഥിരാംഗത്വം'; ആവശ്യം ആവര്‍ത്തിച്ച് മഹ്മൂദ് അബ്ബാസ്
ഇസ്രായേലുമായുള്ള സമാധാന സാധ്യതകള്‍ ക്ഷയിച്ചുവരികയാണെന്നും വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യൂയോര്‍ക്ക്: ഫലസ്തീന് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലുമായുള്ള സമാധാന സാധ്യതകള്‍ ക്ഷയിച്ചുവരികയാണെന്നും വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.10 വര്‍ഷമായി ഈ ഓര്‍ഗനൈസേഷനിലെ നിരീക്ഷക പദവിയുള്ള ഫലസ്തീന്‍ സ്ഥിരാംഗത്വത്തിനുള്ള യോഗ്യത തെളിയിച്ചുകഴിഞ്ഞതാണ്.
ജി77, ചൈന വികസ്വര രാജ്യ സഖ്യം എന്നിവയുടെ അധ്യക്ഷ പദവികള്‍ അലങ്കരിച്ചത് ഉള്‍പ്പെടെയുള്ള സംഭാവനകള്‍ ഉദ്ധരിച്ച് എല്ലാവരും ഇത് തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 'തങ്ങള്‍ ഒരു അപവാദമാണ്. ലോകത്ത് തങ്ങള്‍ മാത്രമാണ് ഇരട്ടത്താപ്പിന് ഇരകളായി കൊണ്ടിരിക്കുന്നത്'-അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഇസ്രായേല്‍ അധിനിവേശത്തില്‍ ഫലസ്തീനികള്‍ എങ്ങനെ ദുരിതമനുഭവിച്ചുവെന്ന് വിശദീകരിച്ചുകൊണ്ടാണ് പ്രസിഡന്റ് അബ്ബാസ് തന്റെ പ്രസംഗം ആരംഭിച്ചത്.
'ഫലസ്തീന്‍ ജനതയെ പട്ടാപ്പകല്‍ കൊന്നൊടുക്കുകയും, അവരുടെ ഭൂമിയും വെള്ളവും കൊള്ളയടിക്കുകയും, അവരുടെ വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും, പൊളിക്കുന്നതിന് പണം നല്‍കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന, അവരെ നശിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന സൈന്യത്തിനും തീവ്രവാദ കുടിയേറ്റക്കാര്‍ക്കും പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന രാഷ്ട്രമാണ് ഇസ്രായേല്‍'. ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളും അദ്ദേഹം വിവരിച്ചു.
RELATED STORIES
റാപ്പര് വേടനെതിരയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
6 May 2025 12:24 PM GMTഎം ആര് അജിത് കുമാറിനെതിരായ കേസ്; വിജിലന്സിന് ശകാരം; അന്വേഷണ...
6 May 2025 10:36 AM GMTപേവിഷബാധ മരണം; സമഗ്രാന്വേഷണം വേണം: വിമന് ഇന്ത്യാ മൂവ്മെന്റ്
6 May 2025 10:00 AM GMTഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി പരീക്ഷാഫലം മേയ് 21ന്
6 May 2025 10:00 AM GMTഇന്ന് തൃശൂര് പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTആദിശേഖര് വധക്കേസ് പ്രതി കുറ്റക്കാരനെന്ന് കോടതി
6 May 2025 6:00 AM GMT