Sub Lead

ഉപാധികളോടെയുള്ള ഇയു ധനസഹായം നിരസിച്ച് ഫലസ്തീന്‍

സോപാധിക സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് സിവില്‍ സൊസൈറ്റി സംഘടനകള്‍ ദേശീയ കാംപയിന് തുടക്കമിട്ടിരിക്കുന്നത്.

ഉപാധികളോടെയുള്ള ഇയു ധനസഹായം നിരസിച്ച് ഫലസ്തീന്‍
X

ജറൂസലേം: യൂറോപ്യന്‍ യൂനിയന്റെ (ഇയു) ഉപാധികളോടെയുള്ള ധനസഹായം നിരസിക്കാന്‍ ആഹ്വാനം ചെയ്ത് ദേശവ്യാപക കാംപയിനുമായി ഫലസ്തീന്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍. സോപാധിക സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് സിവില്‍ സൊസൈറ്റി സംഘടനകള്‍ ദേശീയ കാംപയിന് തുടക്കമിട്ടിരിക്കുന്നത്.

ധനസഹായത്തിനായ വച്ച 'ഭീകര വിരുദ്ധ ഉപാധി'യാണ് ഫലസ്തീന്‍ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഫലസ്തീന് ഫണ്ട് നല്‍കുന്നതില്‍ ഇയു ചില ഉപാധികള്‍ മുന്നോട്ട് വച്ചത്. ഫലസ്തീനിലെ ഏഴ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ 'ഭീകര ഗ്രൂപ്പുകള്‍' എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു യൂറോപ്യന്‍ യൂനിയന്റെ ഈ ധനസഹായം.

ഇത്തരം സംഘടനകളുമായി ഫലസ്തീന്‍ സിവില്‍ സൊസൈറ്റിക്ക് ബന്ധമുണ്ടോ എന്ന് നിരീക്ഷിക്കാനും അത്തരത്തില്‍ ബന്ധമില്ലെന്ന് ഉറപ്പുവരുത്താനും ഇയു ആഹ്വാനം ചെയ്തിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീനിയന്‍ പോരാട്ടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ഇത്തരം സംഘടനകളെ കുറ്റവാളിയാക്കുന്നതുമാണ് ഈ ഉപാധിയെന്നാണ് ആരോപണം.

'യൂറോപ്യന്‍ യൂണിയന്‍ അടിച്ചേല്‍പ്പിക്കുന്ന ഉപാധികളും നിയന്ത്രണ നടപടികളും ഫലസ്തീന്‍ വിമോചന സമരത്തെയും അതിന്റെ സ്വാതന്ത്ര്യസമര പോരാളികളേയും പാശ്ചാത്യ മാനദണ്ഡങ്ങള്‍ പ്രകാരം കുറ്റവാളികളാക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ സോപാധിക ധനസഹായ വിരുദ്ധ പ്രചാരണത്തിന്റെ വക്താവ് ലുബ്‌ന ഷോമാലി പറഞ്ഞു.


Next Story

RELATED STORIES

Share it