- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധിനിവേശ വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകര്ന്ന് ഫലസ്തീന് വീഡിയോ ഗെയിം
1980കളില് ലെബനനില് നടന്ന പലസ്തീന് പ്രതിരോധത്തിന്റെ ഭാഗമായിരുന്ന പിതാവിന്റെ പോരാട്ട അനുഭവത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഫലസ്തീന്-ബ്രസീലിയന് നിദാല് നജ്മ് ഈ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്.

ബ്രസീലിയ: ഇസ്രായേല് സൈന്യത്തിന്റെ അത്യാധുനിക ആയുധങ്ങളെ തെല്ലും ഭയക്കാതെ പോരാട്ട രംഗത്ത് വീരേതിഹാസം രചിക്കുന്നവരാണ് ഫലസ്തീന് ജനത. കരിങ്കല് ചീളുകള് വരെ പടവാളാക്കി, സയണിസ്റ്റ് സൈന്യത്തിന്റെ തിണ്ണമിടുക്കിനെ പോരാട്ട വീര്യം കൊണ്ട് മറികടക്കുന്ന ഫലസ്തീനികള് ലോകത്തിന് തന്നെ അല്ഭുതമാണ്.
സ്വതന്ത്ര്യ ഫലസ്തീനു വേണ്ടിയുള്ള വിമോചന പോരാട്ടത്തിന്റെ ഭാഗമാവാന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന വീഡിയോ ഗെയിമാണ് അറബ് ലോകത്ത് തരംഗം തീര്ക്കുന്നത്. Knights of the Al-Aqsa Mosque (അല് അഖ്സാ പള്ളിയിലെ പോരാളികള്) എന്ന പേരിലുള്ള വീഡിയോ ഗെയിം ഫലസ്തീന് വിമോചന പോരാളികളുടെ ജീവിതം അനുഭവിപ്പിക്കുകയും ഫലസ്തീന് അധിനിവേശം അവസാനിപ്പിക്കാന് പ്രവര്ത്തിക്കുന്നതിന് ഊര്ജ്ജമേകുകയും ചെയ്യുന്നു.
1980കളില് ലെബനനില് നടന്ന പലസ്തീന് പ്രതിരോധത്തിന്റെ ഭാഗമായിരുന്ന പിതാവിന്റെ പോരാട്ട അനുഭവത്തില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഫലസ്തീന്-ബ്രസീലിയന് നിദാല് നജ്മ് ഈ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്. റാംലെ ജില്ലയിലെ അല്കുബാബ് ഗ്രാമത്തിലാണ് നിദാലിന്റെ വേരുകള്.1948ലെ നക്ബയില് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം ലെബനനിലേക്ക് കുടിയേറി. 1982ല് ലെബനനില് ഇസ്രായേല് നടത്തിയ ആക്രമണത്തെ തുടര്ന്ന് അവര് ബ്രസീലിലേക്ക് ചേക്കേറുകയായിരുന്നു. നിദാല് ബ്രസീലിലിലാണ് ജനിച്ചത്.
ഗെയിമിലെ കഥാപാത്രമായ അഹമ്മദ്, ഫലസ്തീന് വിദ്യാര്ത്ഥിയാണ്. ഇസ്രായേല് അധിനിവേശത്തിനു കീഴില് അഞ്ച് വര്ഷം തടവില് കിടന്നു.ഇസ്രായേല് സൈന്യം അദ്ദേഹത്തിന്റെ എല്ലാ കുടുംബാംഗങ്ങളെയും ഒരു വ്യോമാക്രമണത്തിലൂടെ വധിച്ചു.ജയിലില്നിന്നിറങ്ങിയ ശേഷം അവരുടെ മരണത്തിന് പ്രതികാരം ചെയ്യാന് അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം നൈറ്റ്സ് ഓഫ് അല് അഖ്സാ മോസ്കില് ചേരുന്നു.
അതേസമയം, ഗെയിമിനെതിരേ ഇസ്രായേല് രംഗത്തുവന്നു. ഈ ഗെയിമിനെ വെബില് നിന്ന് നീക്കംചെയ്യണമെന്നാവശ്യമുയര്ത്തി നിരവധി ഇസ്രായേല് മന്ത്രിമാരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
'സെമിറ്റിക് വിരുദ്ധ ഗെയിം' തടയാന് നടപടി സ്വീകരിക്കണമെന്ന് ജ്യൂയിഷ് പവര് പാര്ട്ടി മേധാവി എം കെ ഇറ്റാമര് ബെന് ഗ്വിര് ഇസ്രായേല് സര്ക്കാരിനോട് ആവശ്യപ്പെട്ടു.കൊലപാതകത്തിന് പ്രേരിപ്പിക്കുന്ന ഈ ഗെയിം പ്രചരിപ്പിക്കുന്നത് തടയാന് വിദേശകാര്യ, നീതിന്യായ മന്ത്രാലയങ്ങള് ബ്രസീലിയന് അധികാരികളുമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും:...
30 March 2025 9:32 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്ക്കുണ്ടായ മനോവിഷമത്തില് ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന്...
30 March 2025 7:00 AM GMT