- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന്; ബിഹാറില്‍ മുന്‍ എംപി പപ്പു യാദവ് അറസ്റ്റില്‍
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24 ആംബുലന്‍സുകള്‍ കൊവിഡ് -19 രോഗികള്‍ക്ക് സേവനം നല്‍കുന്നതിനുപകരം സരാനില്‍ ഉപയോഗിക്കാതെ സരനില്‍ നിന്നുള്ള ബിജെപി എംപി രാജീവ് പ്രതാപ് റൂഡി ഒളിപ്പിച്ചതായി പപ്പു യാദവ് ഈയിടെ ആരോപിച്ചിരുന്നു.
പട്‌ന: കൊവിഡ് -19 ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗവും ജന്‍ അധികാര്‍ പാര്‍ട്ടി മേധാവിയുമായ രാജീവ് രഞ്ജന്‍ എന്ന പപ്പു യാദവിനെ അറസ്റ്റ് ചെയ്തു. പട്‌നയിലെ വസതിയില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിഹാറില്‍ മെയ് 15 വരെ 10 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തതെന്നും കൂടുതല്‍ അന്വേഷണത്തിനായി സ്വന്തം വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പട്നയിലെ ബുദ്ധ കോളനി പോലിസ് സ്റ്റേഷന്‍ മേധാവി കൈസര്‍ ആലം പറഞ്ഞു. കൊവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ദുരന്തനിവാരണ നിയമത്തപ്രകാരവും ഇദ്ദേഹത്തിനെതിരേ കസെടുത്തിട്ടുണ്ട്. കൊവിഡ്-19 ചികില്‍സാ സൗകര്യങ്ങളെ കുറിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനായി അധികൃതരുടെ അനുമതിയില്ലാതെ പപ്പു യാദവ് ബീഹാറിലുടനീളം സഞ്ചരിക്കുകയായിരുന്നുവെന്ന് മറ്റൊരു പോലിസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പോലിസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അവഗണിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പപ്പു യാദവ് പറഞ്ഞു. 'എന്തുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്തതെന്ന് അവര്‍ നിങ്ങളോട് പറയും. ഈയിടെ കഴിഞ്ഞ ഒന്നര മാസമായി നിര്‍ധന കുടുംബങ്ങളെ സഹായിക്കുകയാണ്. ഇത് എന്താണെന്ന് സര്‍ക്കാരിനും നിതീഷ് ബാബുവിനും (മുഖ്യമന്ത്രി നിതീഷ് കുമാര്‍) അറിയാം. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനാവില്ല''-പോലിസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം പറഞ്ഞു.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 24 ആംബുലന്‍സുകള്‍ കൊവിഡ് -19 രോഗികള്‍ക്ക് സേവനം നല്‍കുന്നതിനുപകരം സരാനില്‍ ഉപയോഗിക്കാതെ സരനില്‍ നിന്നുള്ള ബിജെപി എംപി രാജീവ് പ്രതാപ് റൂഡി ഒളിപ്പിച്ചതായി പപ്പു യാദവ് ഈയിടെ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ രാജീവ് പ്രതാപ് റൂഡിയുടെ അനുയായി പപ്പു യാദവിനെതിരേ കള്ളക്കേസ് കൊടുത്തിരുന്നു. പപ്പു യാദവിനെതിരേ ഐപിസി 147(കലാപം), 448, 379 (മോഷണം/തട്ടിക്കൊണ്ടുപോവല്‍), 384 (കൊള്ളയടിക്കല്‍), 427 (കേടുപാടുകള്‍ വരുത്തിവയ്ക്കല്‍), 506 (ക്രിമിനല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് മര്‍ഹൗര ജില്ലാ പോലിസ് സൂപ്രണ്ട് (ഡിഎസ്പി) ഇന്ദ്രജിത് ബൈത പറഞ്ഞു. ഐപിസി 188(ഭീഷണിപ്പെടുത്തല്‍) പൊതുസേവകന്‍ പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, സെക്ഷന്‍ 378, 384 (ജാമ്യമില്ലാ വിഭാഗങ്ങള്‍) ഒഴികെ മറ്റെല്ലാ വകുപ്പുകളിലും ാമ്യം ലഭിച്ചതായും ഡിഎസ്പി പറഞ്ഞു. കൊവിഡ് -19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ദുരന്തനിവാരണ നിയമപ്രകാരവും മെയ് 4 ന് ഗയയില്‍ യാദവിനെതിരേ മറ്റൊരു കേസ് ഫയല്‍ ചെയ്തിരുന്നു. കൊവിഡ് -19 രോഗികള്‍ക്ക് ചികില്‍സ നല്‍കാനുള്ള സൗകര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം അനുയായികള്‍ക്കൊപ്പം ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചതിനാണ് കേസെടുത്തത്.
പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അന്വേഷിക്കാനും ആളുകളെ സമീപിക്കാനും അവകാശമുണ്ടെങ്കിലും ചുറ്റിക്കറങ്ങാന്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതായിരുന്നുവെന്നും പട്നയിലെ കോളജ് ഓഫ് കൊമേഴ്സിലെ സോഷ്യോളജി അസി. പഫസര്‍ ഗ്യാനന്ദര യാദവ് പറഞ്ഞു. അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യസമയത്ത് ഇടപെട്ടതിന് നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ യാദവിന്റെ പ്രശംസിച്ചു.
Pappu Yadav arrested for violation of Covid-19 lockdown rules in Bihar
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT