Sub Lead

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണവും വെങ്കലവും

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണവും വെങ്കലവും
X

പാരിസ്: സമ്മര്‍ പാരാലിംപിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെങ്കലവും. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങിലാണ് ഇന്ത്യയുടെ അവാനി ലേഖര സ്വര്‍ണമെഡല്‍ നേടിയത്. ഫ്രാന്‍സിലെ ചാറ്റോറോക്‌സില്‍ നടക്കുന്ന മല്‍സരത്തില്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സ്വഹാബി മോന അഗര്‍വാള്‍ വെങ്കലം നേടുകയും ചെയ്ത. ഇതോടെ അവാനി ലേഖര രണ്ട് പാരാലിംപിക്‌സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. ഇത്തവണത്തെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടമാണിത്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ പാരാലിംപിക്‌സ് സ്വര്‍ണം നേടിയ 22 കാരിയായ അവാനി, ജപ്പാനില്‍ നേടിയ 249.6 എന്ന തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്ത് 249.7 എന്ന മികച്ച നേട്ടം കൈവരിച്ചു. 11 വയസ്സുള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ ചെയറിലായ അവാനി, 2021 ല്‍ ടോക്കിയോ പാരാലിംപിക്‌സില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന രാജ്യത്തെ ആദ്യ വനിതാ ഷൂട്ടറായി മാറിയിരുന്നു.

Next Story

RELATED STORIES

Share it