Sub Lead

യുഎസില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; 65 പേര്‍ വിമാനത്തിലുണ്ടായിരുന്നു,മരണമുണ്ടെന്ന് അധികൃതര്‍ (video)

യുഎസില്‍ യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചു; 65 പേര്‍ വിമാനത്തിലുണ്ടായിരുന്നു,മരണമുണ്ടെന്ന് അധികൃതര്‍ (video)
X

വാഷിങ്ടണ്‍: യുഎസില്‍ ലാന്‍ഡിങിന് തയ്യാറെടുക്കുകയായിരുന്ന യാത്രവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചു. വാഷിങ്ടണിലെ റോണള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം രാവിലെ ഒമ്പതോടെയാണ് അപകടം. സംഭവസമയത്ത് 375 അടി ഉയരത്തിലായിരുന്നു യാത്രാവിമാനം. കന്‍സസ് സംസ്ഥാനത്തെ വിച്ചിറ്റയില്‍ നിന്നെത്തിയ വിമാനത്തില്‍ 65ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ മരണമുണ്ടെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രസ് പറഞ്ഞു. പക്ഷേ, എത്രപേര്‍ മരിച്ചുവെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല.

അപകടത്തെ തുടര്‍ന്ന് യാത്രാ വിമാനം പോട്ടോമാക് നദിയില്‍ വീണെന്നാണ് അനുമാനം. അതിനാല്‍ വിവിധ ഏജന്‍സികള്‍ അവിടെ പരിശോധന നടത്തുകയാണ്. യുഎസ് സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ ജെറ്റ് കൂട്ടിയിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടെന്ന് യുഎസ് സൈന്യം അറിയിച്ചു.ഹെലികോപ്റ്ററില്‍ മൂന്നുസൈനികരുണ്ടായിരുന്നു.യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ്ഹൗസിനും കാപിറ്റോള്‍ ബില്‍ഡിങിനും നാലു കിലോമീറ്റര്‍ അടുത്താണ് അപകടമുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it