- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിനു മരുന്നെന്ന അവകാശവാദവുമായി 'പതഞ്ജലി'; പരസ്യം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം
'കൊറോണില്‍', 'ശ്വാസരി' എന്നീ പേരുകളിലാണ് രണ്ട് മരുന്നുകള്‍ പുറത്തിറക്കുന്നതായി പതഞ്ജലി അറിയിച്ചത്. രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് 545 രൂപയാണ് വില. മരുന്ന് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഏഴുദിവസം കൊണ്ട് കൊവിഡ് 19 മാറുന്ന മരുന്നെന്ന് അവകാശപ്പെട്ട് യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നിനെതിരേ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. മരുന്നിനെ കുറിച്ച് പുറത്തിറക്കിയ പരസ്യം പിന്‍വലിക്കാന്‍ ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടു. ലോകത്ത് തന്നെ കൊവിഡിനു മരുന്ന് കണ്ടെത്താനാവാത്ത പശ്ചാത്തലത്തില്‍ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയ പതഞ്ജലിയുടെ പരസ്യം ഏറെ വിവാദങ്ങള്‍ക്കു കാരണമായേക്കും. മരുന്നിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശാസ്ത്രീയാടിസ്ഥാനമില്ലെന്നാണു മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഒരാഴ്ച കൊണ്ട് കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 100 ശതമാനം ഫലം ഉറപ്പാണെന്നും അവകാശപ്പെട്ടാണ് 'ദിവ്യകൊറോണ' എന്ന പാക്കേജുമായി പതഞ്ജലി ആയുര്‍വേദ മരുന്ന് പുറത്തിറക്കിയത്. 'കൊറോണില്‍', 'ശ്വാസരി' എന്നീ പേരുകളിലാണ് രണ്ട് മരുന്നുകള്‍ പുറത്തിറക്കുന്നതായി പതഞ്ജലി അറിയിച്ചത്. രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് 545 രൂപയാണ് വില. മരുന്ന് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, 280 രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്കു ശേഷമാണ് മരുന്ന് കണ്ടെത്തിയതെന്നും ബാബാ രാംദേവ് മാധ്യമങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ചേരുവകളെ കുറിച്ചും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ കൈമാറണമെന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്നു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടണമെന്നാണു ചട്ടം. ജയ്പൂരിലെ നിംസ് എന്ന സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയതെന്നാണ് പതഞ്ജലിയുടെ വാദം.
Patanjali under govt scanner over claims of making covid drug
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT